വാഹനാപകടത്തില്‍ ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറിനും കുടുംബത്തിനും പരിക്ക്
text_fieldsഅരയന്‍കാവ് സെൻറ് ജോര്‍ജ് ക്ലിനിക്കിനു മുന്‍വശത്തായുണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍
കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറുംം കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പ്രസിഡൻറ് ബിജു തോമസും ഭാര്യ ഷൈനി, ബന്ധു ക്ലെയിന്‍ കീച്ചേരി എന്നിവരും വെച്ചൂരിലുള്ള മരണവീട്ടില്‍ പോയി മടങ്ങിവരുന്ന വഴി അരയന്‍കാവ് സെൻറ് ജോര്‍ജ് ആശുപത്രിക്കു മുമ്പില്‍ വെച്ച് ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.
എതിര്‍ദിശയില്‍നിന്നു വന്ന ഇന്നോവ കാര്‍ ബിജു തോമസും കുടുംബവും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ചെറിയ പരിക്കുകളെ തുടര്‍ന്ന് ബിജുതോമസിനെയും കുടുംബത്തിനെയും ഉടനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിദഗ്ധ പരിശോധനകള്‍ക്കു ശേഷം വിട്ടയച്ചു.
ഇന്നോവ കാറിലുണ്ടായിരുന്ന തലയോലപ്പറമ്പ് സ്വദേശികളായ നാലുപേരെ പരിക്കുകളോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.