Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKanjiramattomchevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി കാഞ്ഞിരമറ്റം കൊടികുത്ത്-ചന്ദനക്കുടം ഉറൂസ്

text_fields
bookmark_border
Kanjiramattom Chandanakkudam
cancel
camera_alt

കാഞ്ഞിരമറ്റം ചന്ദനക്കുടം ഉറൂസിനോട് അനുബന്ധിച്ച് താഴത്തെ പള്ളിയില്‍ കൊടി ഉയര്‍ത്തുന്നു

കാഞ്ഞിരമറ്റം: മതസൗഹാര്‍ദ്ദക്ക് പേരുകേട്ട കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ ദര്‍ഗയിലെ കൊടികുത്ത്-ചന്ദനക്കുടം ഉറൂസിനോട് അനുബന്ധിച്ചുള്ള കൊടി ഉയര്‍ത്തല്‍ ചടങ്ങ് നടത്തി. കല്ലൂപറമ്പില്‍ നിന്നും ചൂണ്ടക്കാട്ടു നിന്നും എത്തിച്ചേരുന്ന കൊടിഘോഷയാത്ര ആയിരക്കണക്കിനാളുകള്‍ അണിനിരന്ന ചടങ്ങില്‍ പ്രാർഥനകള്‍ കൊണ്ട് ഭക്തിസാന്ദ്രമായാണ് കൊടി ഉയര്‍ത്തിയത്.

വെള്ളിയാഴ്ച്ച രാവിലെ 10.30ന് താഴത്തെപള്ളിയിലും 11ന് മലേപ്പള്ളിയിലും കൊടി ഉയര്‍ത്തി. പ്രാദേശിക മഹല്ലുകളില്‍ നിന്നും ചന്ദനക്കുട ഘോഷയാത്ര രാത്രി 10.30ഓടെ പള്ളിയില്‍ എത്തിച്ചേരുന്നതോടെ ചന്ദനക്കുടം സമാപിക്കും.

തലേദിവസം നടന്ന മതസൗഹാര്‍ദ്ദസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴിക്കാടന്‍ എം.പി, പി.വി. ശ്രീനിജന്‍ എം.എല്‍.എ., അനൂപ് ജേക്കബ് എം.എല്‍.എ, വര്‍ക്കല ശിവഗിരിമഠം സ്വാമി ശ്രീമദ് വിശാലാനന്ദ സ്വാമികള്‍, ഐസക്ക് മോര്‍ ഒസ്താതിയോസ് മെത്രാപോലീത്ത, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി, പഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ്, കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം എം.എം. ഷംസുദ്ദീന്‍ ഹാളില്‍ വഹബി, ജമാഅത്ത് പ്രസിഡന്‍റ് ഇ.എ. അബ്ദുല്‍ സലാം സംസാരിച്ചു.
Show Full Article
TAGS:Kanjiramattom Chandanakkudam Kodikuthu Urus 
News Summary - Kanjiramattom Kodikuthu-Chandanakkudam Urus
Next Story