Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2021 5:30 PM GMT Updated On
date_range 2021-11-18T23:10:23+05:30ലോട്ടറി മോഷണം പോയ രാജമ്മക്ക് സഹായഹസ്തവുമായി പുനർജനി
text_fieldscamera_alt
പുനർജനി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബിജു ചിഞ്ചിലാസ്, രാജമ്മയ്ക്ക് പണം കൈമാറുന്നു
കാഞ്ഞിരമറ്റം: ലോട്ടറി ടിക്കറ്റുകൾ മോഷ്ടാക്കൾ കവർന്നതിനെതുടർന്ന് ദുരിതത്തിലായ ലോട്ടറി വിൽപനക്കാരി രാജമ്മക്ക് സഹായവുമായി സുമനസ്സുകൾ. പൂത്തോട്ട പുനർജനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ രാജമ്മയ്ക്ക് നൂറ് ടിക്കറ്റുകൾക്കുള്ള പണം നൽകി.
അരയൻകാവ് വളവുങ്കൽവെച്ച് വാഹനത്തിൽ വന്ന സംഘം രാജമ്മയുടെ ൈകയ്യിൽ നിന്നും നൂറോളം ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതറിഞ്ഞാണ് പൂത്തോട്ട പുനർജനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ സഹായഹസ്തവുമായി രംഗത്തെത്തിയത്. ഉദയംപേരൂർ എട്ടാം വാർഡ് മെമ്പർ ഷൈമോന്‍റെ സാന്നിധ്യത്തിൽ പുനർജ്ജനി സെക്രട്ടറി ബിജു ചിഞ്ചിലാസ് പണം രാജമ്മയ്ക്ക് കൈമാറി. പുനർജനി കമ്മറ്റി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
Next Story