ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് കാർ യാത്രികർ ലോട്ടറി ടിക്കറ്റുമായി മുങ്ങി
text_fieldsരാജമ്മ
കാഞ്ഞിരമറ്റം: ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് അരയന്‍കാവ് വളവുങ്കല്‍ വെച്ചാണ് സംഭവം. പുലര്‍ച്ചെ ലോട്ടറി വില്‍പ്പനക്കിറങ്ങിയ കുലയറ്റിക്കര നടുവിലെ തടത്തില്‍ രാജമ്മയുടെ (63) പക്കല്‍ നിന്നാണ് കാര്‍ യാത്രികര്‍ ലോട്ടറി നോക്കാനെന്ന വ്യാജനേ വാങ്ങി ലോട്ടറിയുമായി കടന്നുകളഞ്ഞത്.
രാജമ്മ അരയന്‍കാവ് വളവുങ്കല്‍ സമീപം റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ തലയോലപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തി ലോട്ടറി തരാന്‍ പറഞ്ഞ് വിളിച്ച് ലോട്ടറി മുഴുവനായും കൈക്കലാക്കി വിടുകയായിരുന്നു.
ഇന്ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. 120 ലോട്ടറി നഷ്ടപ്പെട്ടതായി രാജമ്മ പറഞ്ഞു. വര്‍ഷങ്ങളായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളില്‍ കാല്‍നടയായി ലോട്ടറി വില്‍പ്പന നടത്തുന്ന രാജമ്മയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് നടരാജനും പിറവം ഭാഗത്ത് ലോട്ടറി കച്ചവടം നടത്തി വരികയാണ്. ഇത്രയും ലോട്ടറി നഷ്ടപ്പെട്ടതോടെ ആശങ്കയിലായിരിക്കുകയാണ് രാജമ്മയും കുടുംബവും.