ആലുവയിൽ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരം
text_fieldsനിർമിക്കുന്ന ആലുവ നഗരസഭയുടെ പുതിയ മിനി മാർക്കറ്റ് കെട്ടിടത്തിന്റെ രൂപരേഖ
ആലുവ: ആലുവ നഗരസഭയുടെ പുതിയ മിനി മാർക്കറ്റ് പദ്ധതിക്ക് അംഗീകാരമായി. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള തോട്ടക്കാട്ടുകര മിനി മാർക്കറ്റ് പൊളിച്ചുമാറ്റിയാണ് പുതിയ മാർക്കറ്റ് സമുച്ചയം നിർമിക്കുന്നത്. മാർക്കറ്റ് നിർമാണത്തിന് കിഫ്ബി 8.99 കോടിയുടെ അനുമതി നൽകി.
5.13 കോടിയായി ആദ്യം തയ്യാറാക്കിയ അടങ്കൽ തുക പിന്നീട് 8.08 കോടിയായി ഉയർത്തിയിരുന്നു. പദ്ധതി നിർദ്ദേശങ്ങളിൽ വന്ന വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ് അടങ്കൽ തുക 8.99 കോടിയായി വീണ്ടും പുതുക്കിയത്. സർക്കാർ സ്ഥാപനമായ ഇംപാക്ട് കേരളയാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി. ആലുവ ജനറൽ മാർക്കറ്റ് സമുച്ചയത്തിനൊപ്പം തന്നെ മിനി മാർക്കറ്റിന്റെ നിർമാണവും നടത്താൻ കഴിയുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.


