കുട്ടികൾക്ക് കലാക്യാമ്പ്
text_fieldsതൃക്കാക്കര നഗരസഭ ഹെൽത്ത് സെന്റർ വാർഡിൽ കുട്ടികൾക്കായി നടത്തിയ ഏകദിന കലാക്യാമ്പ്
കാക്കനാട്: തൃക്കാക്കര നഗരസഭ ഹെൽത്ത് സെന്റർ വാർഡിൽ കുട്ടികൾക്കായി നടത്തിയ ഏകദിന കലാക്യാമ്പ് ശ്രദ്ധേയമായി. ‘കളിമണ്ണ്’ എന്ന പേരിൽ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി നിർവ്വഹിച്ചു. ക്ലെ ആർട്ട് സെഷനോടെ ആരംഭിച്ച ക്യാമ്പ് ഉച്ചയോടെ സമാപിച്ചു.
തുടർന്ന് ഉച്ചക്ക് രണ്ട് മുതൽ നാല് വരെ കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്ങും പെയിന്റിംഗും സംഘടിപ്പിച്ചു. കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.എസ്. സുജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി. ഓമന, അത്താണി സെന്റ് ആന്റണീസ് പള്ളി വികാരി ഫാദർ ജോസഫ് ഷെറിൻ, അശ്വതി, ഭാഗ്യലക്ഷ്മി, എം.ജെ. ഡിക്സൺ എന്നിവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നടന്നു.


