Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅപകടകരമായ വൈദ്യുതി...

അപകടകരമായ വൈദ്യുതി കാലുകള്‍ മാറ്റാതെ അധികൃതര്‍

text_fields
bookmark_border
അപകടകരമായ വൈദ്യുതി കാലുകള്‍ മാറ്റാതെ അധികൃതര്‍
cancel

പെ​രു​മ്പാ​വൂ​ര്‍: അ​പ​ക​ട​ക​ര​മാ​യ വൈ​ദ്യു​തി കാ​ലു​ക​ള്‍ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​മ്പി​ള്ളി കു​ള​ത്തു​ങ്ങ​മാ​ലി പാ​ട​ശേ​ഖ​ര​ത്തി​ന് മു​ക​ളി​ലൂ​ടെ ക​മ്പി​ക​ള്‍ വ​ലി​ച്ചി​രി​ക്കു​ന്ന ദ്ര​വി​ച്ച മ​ര​ത്തൂ​ണു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള​ത്.

ക​പ്യേ​രു​കാ​വ് മു​ത​ല്‍ ഒ​ണ​മ്പി​ള്ളി ക​നാ​ല്‍ ബ​ണ്ടി​ന​ടു​ത്തു​ള്ള ശി​വ​ക്ഷേ​ത്രം വ​രെ 11 കെ.​വി ലൈ​ന്‍ ക​മ്പി​ക​ള്‍ വ​ലി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി കാ​ലു​ക​ളാ​ണ് ഏ​തു​സ​മ​യ​ത്തും മ​റി​ഞ്ഞു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലു​ള്ള​ത്. അ​പ​ക​ടം വ​ലി​യ ദു​ര​ന്ത​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടും ഗൗ​നി​ച്ചി​ട്ടി​ല്ല.

പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റേ​നാ​ള്‍ മു​മ്പ് തോ​ട്ടു​വ-​ന​മ്പി​ള്ളി റോ​ഡി​ലൂ​ടെ പു​തി​യ ലൈ​ന്‍ വ​ലി​ച്ച് വൈ​ദ്യു​തി വി​ത​ര​ണം തു​ട​ങ്ങി​യി​ട്ടും അ​പ​ക​ടം നി​ല​നി​ല്‍ക്കു​ന്ന പ​ഴ​യ ലൈ​നി​ലെ ക​ണ​ക്ഷ​ന്‍ ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ലൈ​നു​ക​ള്‍ ഒ​ന്നു​ര​ണ്ട് വ്യ​ക്തി​ക​ള്‍ക്കു​വേ​ണ്ടി നി​ല​നി​ര്‍ത്തി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ഴ​യ​തി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രെ ധ​രി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, കാ​റ്റി​ല്‍ ക​മ്പി​ക​ള്‍ ഉ​ര​സി തീ​പ്പൊ​രി​ക​ള്‍ വീ​ഴു​ന്ന​ത് ക​ണ്ടാ​ണ് വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ള്‍ പ​ഴ​യ വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള​താ​ണെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി.

വെ​ള്ള​മു​ള്ള​തും മ​ര​ങ്ങ​ളും പു​ല്ലും നി​റ​ഞ്ഞ​തു​മാ​യ പാ​ട​ത്തേ​ക്ക് ഉ​ഗ്ര​ശേ​ഷി​യു​ള്ള വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന ക​മ്പി​ക​ള്‍ പൊ​ട്ടി​വീ​ണാ​ല്‍ ദു​ര​ന്ത​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. പാ​ട​ശേ​ഖ​ര​ത്തി​ന് ചു​റ്റും വീ​ടു​ക​ളാ​ണ്. കു​ട്ടി​ക​ള്‍ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന സ്ഥ​ല​വു​മാ​ണ്.

ക​ന്നു​കാ​ലി​ക​ളെ കെ​ട്ടാ​നും പു​ല്ല് വെ​ട്ടി​യെ​ടു​ക്കു​ന്ന​തി​നും സ്ത്രീ​ക​ള്‍ ഉ​ള്‍പ്പ​ടെ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. പ​ക​ലും രാ​ത്രി​യി​ലും ക​ന്നു​കാ​ലി​ക​ള്‍ മേ​യു​ന്ന ഇ​ട​മാ​ണ്. മ​ഴ​ക്കൊ​പ്പം വീ​ശു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ത്തൂ​ണു​ക​ള്‍ ഇ​ള​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ല്‍ക്കാ​തെ എ​ത്ര​യും​വേ​ഗം പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
TAGS:Latest News Local News Kochi news eranakulam news KSEB electric line 
News Summary - Authorities fail to remove dangerous electrical wires
Next Story