Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബ്രസീൽ - ഇന്ത്യ...

ബ്രസീൽ - ഇന്ത്യ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്‌തു

text_fields
bookmark_border
ബ്രസീൽ - ഇന്ത്യ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്‌തു
cancel

കൊച്ചി: ബ്രസിൽ ഫുട് ബോൾതാരങ്ങളും ഇന്ത്യൻ താരങ്ങളുമായി നടത്തുന്ന പ്രദർശനമത്സരത്തോട് അനുബന്ധിച്ച്, ലഹരിക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തിയ ബൈക്ക് റാലി ആലുവയിൽ വെച്ച് ദീപശിഖ തെളിയിച്ചുകൊണ്ട് ബോ ഉദ്ഘാടനം ചെയ്‌തു. നെറ്റോ ബാബു. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സികെ വിനീത്. മുഹമ്മദ് റാഫി എന്നിവർ ചടങ്ങിൽ സന്നിഹിതരായി അഞ്ഞൂറിലധികം പേർ പങ്കെടുത്ത റാലി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ അവസാനിച്ചു. ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക്, ഫുട്ബോൾ മത്സരത്തിൻ്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ബോ വിതരണം ചെയ്തു.

റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങൾ ഇന്ത്യൻ താരങ്ങളെ നേരിടുന്ന ഈ അവിസ്‌മരണീയ മത്സരം, കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സെപ്റ്റംബർ 23 ബുധനാഴ്‌ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഗാമൻ സ്പോർട്സ് ആണ് സംഘാടകർ

Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരിൽ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവർക്ക് മത്സരത്തിൻ്റെ ടിക്കറ്റ് സൗജന്യമായി നൽകും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്ബോൾ താരങ്ങൾക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നർ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകൾ, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകൾ വാങ്ങുമ്പോൾ boche 50 എന്ന കൂപ്പൺ കോഡ് കൊടുത്താൽ വിദ്യാർത്ഥികൾക്ക് 50% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

"റിട്ടേൺ ഓഫ് ദി ടൈറ്റൻസ്"എന്ന ബാനറിൽ നടത്തപ്പെടുന്ന ഈ പ്രദർശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാൻഡ് അംബാസിഡറായി ബോ തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട് സ്മാൻ എന്ന നിലയിൽ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തൻ്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷോ എം ഫുതെബോൾ കോൺട്രാ വിഷാ എം യാഗാസ് എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോചെ അറിയിച്ചു ലഹരിക്കെതിരെ ഫുട് ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർത്ഥം.

റൊണാൾഡീഞ്ഞോ, റിവാൾഡോ. എഡ്‌മിൽസൺ, പൗലോ സെർജിയോ, ജോർജീഞ്ഞോ, വിയോള എന്നീ ബ്രസീൽ താരങ്ങളടങ്ങിയ ബ്രസീൽ ലെജൻഡ്‌സും, ഐ എം വിജയൻ, ജോപോൾ അഞ്ചേരി, സി കെ വിനീത്, എൻ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്‌താബ് ഹൊസൈൻ, അർണബ് മൊണ്ടാൽ എന്നിവരടങ്ങുന്ന ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലാണ് മത്സരം.

Show Full Article
TAGS:Boby Chemmanur bike rally sports 
News Summary - Boche inaugurated the bike rally
Next Story