ഓട്ടത്തിനിടയിൽ കോൺക്രീറ്റ് മിക്സർ മെഷീന്റെ ടയർ ഊരിപ്പോയി; അപകടം ഒഴിവായി
text_fieldsടയർ ഊരിപ്പോയ കോൺക്രീറ്റ് മിക്സർ മെഷീൻ നാട്ടുകാർ തള്ളിനീക്കുന്നു
ആലങ്ങാട്: നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ് തിരികെ കൊണ്ടുപോയ കോൺക്രീറ്റ് മിക്സർ മെഷീന്റെ ടയർ ഊരിപ്പോയി. വെള്ളിയാഴ്ച വൈകീട്ട് നാലരക്കായിരുന്നു അപകടം നടന്നത്. ആലുവ-വരാപ്പുഴ റോഡിൽ കരിങ്ങാംതുരുത്ത് ജങ്ഷനിലാണ്. തിരക്കേറിയ കവലയിൽ നിരവധി ആളുകളും വാഹനങ്ങളും ഈ സമയം ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം കൂടുതൽ അപകടങ്ങൾ ഒഴിവായി. തത്തപ്പിള്ളിയിൽ ഒരു കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞതിന് ശേഷം അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവരുമായാണ് മറ്റൊരു വാഹനത്തിൽ കെട്ടി വലിച്ചു കൊണ്ട് പോകുന്നതിനിടയിലാണ്ടയർ ഊരി പോയത്. സംഭവം ഉണ്ടായതിനെ തുടർന്ന് ഈ റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


