Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകുറ്റകൃത്യങ്ങൾ നിറഞ്ഞ്...

കുറ്റകൃത്യങ്ങൾ നിറഞ്ഞ് സൈബറിടം; കേസുകൾ വ്യാപകം

text_fields
bookmark_border
കുറ്റകൃത്യങ്ങൾ നിറഞ്ഞ് സൈബറിടം; കേസുകൾ വ്യാപകം
cancel

കൊ​ച്ചി: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​വും വ്യാ​പ്തി​യും വ​ർ​ധി​ക്കു​മ്പോ​ൾ സു​ര​ക്ഷ ശ​ക്ത​മാ​ക്കേ​ണ്ട അ​നി​വാ​ര്യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാ​ട് ക​ട​ന്നു​പോ​കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യു​മു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ മു​ത​ൽ തൊ​ഴി​ൽ, സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ വ​രെ വ്യാ​പ​ക​മാ​ണ്.

ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ളാ​ണ് ഏ​റ്റ​വു​മ​ധി​കം. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ 46 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ര​ണ്ടു സി​നി​മാ പ്ര​വ​ർ​ത്ത​ക​രെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്.

പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത് മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ ഇ​ൻ​ഫോ പാ​ർ​ക്ക് സൈ​ബ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന പേ​രി​ൽ വ്യാ​ജ പ​രി​വാ​ഹ​ൻ സൈ​റ്റ് വ​ഴി കാ​ക്ക​നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന്​ 98,500 രൂ​പ ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​തും സ​മീ​പ​ദി​വ​സ​മാ​ണ്.

കി​ഴ​ക്ക​മ്പ​ല​ത്ത് വ്യാ​ജ ട്രേ​ഡി​ങ് ആ​പ്പി​ന്‍റെ മ​റ​വി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യെ ഗു​ജ​റാ​ത്തി​ലെ​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ ത​ന്നെ പ​ല​ത​ര​ത്തി​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

സ​ജ്ജ​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ

ത​ട്ടി​പ്പു​ക​ള​ട​ക്കം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ മി​ക​ച്ച സൈ​ബ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ത​ന്നെ ജി​ല്ല​യി​ലു​ണ്ട്. കൊ​ച്ചി സി​റ്റി​യി​ൽ ഒ​രു ഡി​വൈ.​എ​സ്.​പി, മൂ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ര​ണ്ട് എ​സ്.​ഐ​മാ​ർ, ഒ​രു എ.​എ​സ്.​ഐ, ഏ​ഴ് എ​സ്.​സി.​പി.​ഓ​മാ​ർ, 11 സി.​പി.​ഒ​മാ​ർ, എ​സ്.​ഐ(​ടെ​ലി)- ര​ണ്ട്, എ​ച്ച്.​സി (ടെ​ലി) -ര​ണ്ട്, പി.​സി (ടെ​ലി)- ഒ​ന്ന്, പി.​സി ഡ്രൈ​വ​ർ -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള​ത്.

എ​റ​ണാ​കു​ളം റൂ​റ​ലി​ൽ ഒ​രു ഇ​ൻ​സ്പെ​ക്ട​ർ, ര​ണ്ട് എ​സ്.​ഐ​മാ​ർ, നാ​ല് എ​സ്.​സി.​പി.​ഒ​മാ​ർ, എ​സ്.​ഐ(​ടെ​ലി)- ര​ണ്ട്, എ.​എ​സ്.​ഐ(​ടെ​ലി)- ഒ​ന്ന്, എ​സ്.​സി (ടെ​ലി) -ര​ണ്ട്, പി.​സി(​ടെ​ലി)-​എ​ട്ട് എ​ന്നി​ങ്ങ​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ട്.

ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത കേ​സു​ക​ൾ

കു​റ്റ​കൃ​ത്യം കൊ​ച്ചി എ​റ​ണാ​കു​ളം സി​റ്റി റൂ​റ​ൽ

ഓ​ൺ​ലൈ​ൻ തൊ​ഴി​ൽ ത​ട്ടി​പ്പ് 20 3

പ്രൊ​ഫൈ​ൽ ഹാ​ക്കി​ങ് 10 1

പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന

നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി 12 14

ഇ​മെ​യി​ൽ ഹാ​ക്കി​ങ് 2 1

വ്യാ​ജ പ്രൊ​ഫൈ​ൽ 8 6

ലൈം​ഗി​ക ഉ​ള്ള​ട​ക്കം

പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ

പ്ര​ച​രി​പ്പി​ക്കു​ക​യോ ചെ​യ്യ​ൽ 19 0

അ​ശ്ലീ​ല ഉ​ള്ള​ട​ക്കം

ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ക്ക​ൽ,

പ്ര​സി​ദ്ധീ​ക​രി​ക്ക​ൽ 9 5

ലൈം​ഗീ​കാ​തി​ക്ര​മ ഉ​ള്ള​ട​ക്കം

പ്ര​ച​രി​പ്പി​ക്ക​ൽ 1 0

ഇ-​വാ​ല​റ്റ് ത​ട്ടി​പ്പ് 1 0

വ്യാ​ജ​കോ​ൾ ത​ട്ടി​പ്പ് 2 0

ഓ​ൺ​ലൈ​നി​ലെ

ആ​ൾ​മാ​റാ​ട്ട ത​ട്ടി​പ്പ് 2 7

സൈ​ബ​ർ ആ​ക്ര​മ​ണം,

അ​ധി​ക്ഷേ​പം 11 2

ഇ​മെ​യി​ൽ വ​ഴി

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് 5 0

വ്യാ​ജ ഇ​മെ​യി​ൽ 1 0

ഇ​മെ​യി​ൽ വ​ഴി ഭീ​ഷ​ണി 2 0

ഓ​ൺ​ലൈ​നി​ലെ

അ​നു​വാ​ദ​മി​ല്ലാ​തെ​യു​ള്ള

ക​ട​ന്നു​ക​യ​റ്റം 9 0

വെ​ബ്സൈ​റ്റ് ഹാ​ക്കി​ങ് 9 2

ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം 24 0

സൈ​ബ​ർ ഭീ​ക​ര​ത 1 0

ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പ് 5 0

മ​റ്റ് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 59 158

Show Full Article
TAGS:cyberspace Cyber Crime Kochi news eranakulam news 
News Summary - Cyberspace is full of crimes; cases are widespread
Next Story