Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightവി.ഡി. സതീശന്...

വി.ഡി. സതീശന് ജന്മനാടിന്റെ ആദരവ്

text_fields
bookmark_border
വി.ഡി. സതീശന് ജന്മനാടിന്റെ ആദരവ്
cancel
camera_alt

ഘോഷയാത്ര മുൻ എം.എൽ.എ കെ. ബാബു ഉദ്ഘാടനം ചെയ്യുന്നു

മരട്: കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന് ജന്മ നാടിന്റെ ആദരവ്. നെട്ടൂർ മേൽപ്പാലം ജംങ്ഷൻ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര മുൻ എംഎൽഎ കെ. ബാബു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സി. ഇ. വിജയൻ അധ്യക്ഷത വഹിച്ചു. എംഎൽഎ ദീപക് ജോയ് ഫ്ലാഗ് ഓഫ് ചെയ്തു.

കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ആർ. കെ. സുരേഷ് ബാബു, യുഡിഎഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം ചെയർമാൻ അഡ്വ. ടി. കെ. ദേവരാജൻ, മരട് നഗരസഭ മുൻ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുനില സിബി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജനറൽ സെക്രട്ടറി ആന്റണി കളരിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബെൻഷാദ് നടുവില വീട്, റിയാസ് കെ. മുഹമ്മദ്‌, ഉബൈദ്, നിസാർ, യൂസഫ് അജ്മൽ എന്നിവർ സംസാരിച്ചു. നവാസ് കടവിൽ, സിദ്ദീഖ്, അബൂബക്കർ, സുനിമാഷ്, സി. കെ. ജയരാജൻ, എ. എല്‍. അംബുജാക്ഷൻ, സ്റ്റേസ് കിണറ്റുകര, സിറാജ്, അജാസ് മാമി എന്നിവർ നേതൃത്വം നൽകി. തുടർന്ന് സ്നേഹവിരുന്നും നൽകി.

Show Full Article
TAGS:Kochi localnews honors 
News Summary - Homeland honors V.D. Satheesan
Next Story