Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅനധികൃത പെട്ടിക്കടകൾ...

അനധികൃത പെട്ടിക്കടകൾ പൊളിച്ചുനീക്കി മൂവാറ്റുപുഴ നഗരസഭ

text_fields
bookmark_border
അനധികൃത പെട്ടിക്കടകൾ പൊളിച്ചുനീക്കി മൂവാറ്റുപുഴ നഗരസഭ
cancel
camera_alt

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്നു

മൂവാറ്റുപുഴ: അനധികൃതമായി പ്രവർത്തിച്ചുവന്ന പെട്ടിക്കടകൾ നഗരസഭയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. പാൻ മസാല ഉൾപ്പെടെ ലഹരി ഉൽപന്നങ്ങളുടെ വിൽപന നടത്തിവന്നതും നഗരസഭയുടെ അനുമതിയില്ലാതെ പൊതുസ്ഥലങ്ങൾ കൈയേറി സ്ഥാപിച്ച അനധികൃത നിർമിതികളായതിനാലുമാണ് നടപടി സ്വീകരിച്ചത്.

ലഹരി ഉപയോഗവും വിൽപനയും തടയുന്നതിനുള്ള നടപടികൾ നഗരസഭ കൂടുതൽ ശക്തമാക്കുമെന്ന് ചെയർപേഴ്സൻ ജോയ്സ് മേരി ആന്റണി അറിയിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് ലഹരി വിൽപന നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും പൊലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് പരിശോധനകളും തുടർനടപടികളും വ്യാപിപ്പിക്കുമെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.

മിഷൻ ഡ്രഗ് ഫ്രീ മൂവാറ്റുപുഴ, തൂഫാൻ എന്നീ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം നടപടികൾ കൂടുതൽ വ്യാപകമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
TAGS:Illegal Demolished Muvattupuzha municipality shop 
News Summary - അനധികൃത പെട്ടിക്കടകൾ പൊളിച്ചുനീക്കി മൂവാറ്റുപുഴ നഗരസഭ
Next Story