Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2026 7:45 AM GMT Updated On
date_range 2026-04-13T13:11:21+05:30ഇതര സംസ്ഥാനങ്ങളിൽ വൻ ഡിമാൻഡ്, ഇടിയൻ ചക്ക വൻതോതിൽ കേരളം വിടുന്നു
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാനത്തുനിന്ന് വൻതോതിൽ ഇടിയൻ ചക്ക മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറുമതി ചെയ്യുന്നു. നിത്യേന ടൺ കണക്കിന് ഇടിയൻ ചക്കയാണ് മധ്യപ്രദേശിലേക്കു മാത്രം ചാലക്കുടിയിലെ ഗോഡൗണിൽ നിന്ന് കൊണ്ടുപോകുന്നത്. കയറ്റുമതിക്കാർ നേരിട്ടെത്തി കിലോയ്ക്ക് ഒമ്പത് രൂപ നൽകി പറിച്ചെടുക്കുന്ന ഇടിയൻ ചക്കക്ക് മധ്യപ്രദേശിലെ സൂപ്പർമാർക്കറ്റുകളിൽ 60 രൂപ വരെ വില നൽകണം.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കും റോഡ് മാർഗം ചക്ക കൊണ്ടുപോകുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഗൾഫിലേക്കും ചക്ക കയറ്റി അയക്കുന്നു. ഇക്കുറി ചക്കയുടെ വിളവ് വലിയ തോതിലുണ്ട്. വളരെ ഉയരത്തിൽ വളരാത്ത ഒട്ടു പ്ലാവ് ധാരാളം പേർ വളർത്താൻ തുടങ്ങിയതോടെ പ്ലാവിൽ കയറാതെ തന്നെ ചക്ക തോട്ടിയുപയോഗിച്ചും മറ്റും പറിച്ചെടുക്കുവാനും കഴിയുന്നു.
Next Story


