Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകൊ​ച്ചി​യി​ൽ വീ​ണ്ടും...

കൊ​ച്ചി​യി​ൽ വീ​ണ്ടും വ​ൻ എം.​ഡി.​എം.​എ വേ​ട്ട

text_fields
bookmark_border
കൊ​ച്ചി​യി​ൽ വീ​ണ്ടും വ​ൻ എം.​ഡി.​എം.​എ വേ​ട്ട
cancel
camera_alt

ദേ​വ​ജി​ത്ത് സു​നി​ൽ (26) 

കൊ​ച്ചി: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ നാ​ർ​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി​യി​ൽ വാ​ണി​ജ്യ അ​ള​വി​ലു​ള്ള എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ർ ക​ണി​യാം​പ​റ​മ്പി​ൽ ദേ​വ​ജി​ത്ത് സു​നി​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്നും ബ​സി​ൽ വൈ​റ്റി​ല​യി​ലെ​ത്തി​യ പ്ര​തി മ​ര​ടി​ലു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 16.700 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ ദേ​വ​ജി​ത്ത്. മു​മ്പും ബാം​ഗ്ലൂ​രി​ൽ നി​ന്നും വി​ൽ​പ​ന​ക്കാ​യി എം.​ഡി.​എം.​എ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. 250 കി​ലോ ക​ഞ്ചാ​വു​മാ​യി ബാം​ഗ്ലൂ​രി​ൽ പി​ടി​യി​ലാ​യ വി​ഷ്ണു​വു​മാ​യി അ​ടു​ത്ത സൗ​ഹൃ​ദ​മു​ള്ള ആ​ളാ​ണ് ദേ​വ​ജി​ത്ത്. കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. നി​ശാ​ന്തി​നി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡി.​സി.​പി​മാ​രാ​യ മോ​ഹി​ത് റാ​വ​ത്, അ​രു​ൺ കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ എ. ​അ​ന​ന്ത ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​വം​ബ​റി​ൽ പി​ടി​കൂ​ടു​ന്ന അ​ഞ്ചാ​മ​ത്തെ വ​ലി​യ വാ​ണി​ജ്യ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:MDMA Operation Toofan rameshchennithala Kochi 
News Summary - Kochi Police Arrest Youth with 16.7g MDMA
Next Story