Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightരാസലഹരി ഇടപാടിൽ...

രാസലഹരി ഇടപാടിൽ നഴ്സിങ് വിദ്യാർഥികൾ പിടിയിൽ

text_fields
bookmark_border
രാസലഹരി ഇടപാടിൽ നഴ്സിങ് വിദ്യാർഥികൾ പിടിയിൽ
cancel
camera_alt

പിടിയിലായ വിദ്യാർഥികൾ

ഹരിപ്പാട്: രാസ ലഹരി ഇടപാടിൽ നഴ്സിംഗ് വിദ്യാർഥികൾ പിടിയിൽ. ചിങ്ങോലി സ്വദേശി അതുൽ, മണ്ണാറശ്ശാല സഫാൻ മനസിലിൽ സഫാൻ (18) നെയ്യാറ്റിൻകര വെൺപകൽ, കണ്ണങ്കരയിൽ ഗൗതം കൃഷ്‌ണൻ (21) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് ബംഗളുരുവിൽനിന്നും പിടികൂടിയത്. ബംഗളുവിരിൽ നഴ്സിങ് പഠിക്കുന്ന വിദ്യാർഥികളാണിവർ.

നേരത്തെ എം.ഡി.എം.എയുമായി പൊലീസ് പിടിയിലായ കാർത്തിക്കിനെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളുരു കേന്ദ്രമായി ലഹരി ഇടപാടുകൾ മലയാളി വിദ്യാർഥികൾ നടത്തുന്ന വിവരം പൊലീസ് അറിയുന്നത്. എസ്. ഐ. നൗഷാദ്, എ.എസ്. ഐ. പ്രമോദ്, സി.പി.ഒ. ഗിരീഷ്, ദിനൂപ് അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും റിമാൻഡ് ചെയ്തു.

Show Full Article
TAGS:Drugcase Kochi localnews 
News Summary - Nursing students arrested in drug trafficking case
Next Story