ഓപറേഷന് സൈഹണ്ട്: പെരുമ്പാവൂരില്‍ രണ്ടുപേര്‍ അറസ്റ്റിൽ
text_fieldsപെരുമ്പാവൂര്‍: ഓപ്പറേഷന് സൈഹണ്ടിന്റെ ഭാഗമായി പെരുമ്പാവൂരില്‍ രണ്ട് പേര് അറസ്റ്റിലായി. മാറമ്പിള്ളി മുടിക്കല്‍ ചെരുമൂടന് വീട്ടില്‍ ഹസന് അനസ് (25), വെങ്ങോല അല്ലപ്രയില്‍ വാടകക്ക് താമസിക്കുന്ന പെരുമ്പാവൂര്‍ തെക്കിനേടത്ത് വീട്ടില്‍ അമല്‍ പ്രധാന് (24) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹസന് അനസിന്റെ അക്കൗണ്ടിലേക്ക് ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും വിവിധ ലെയറുകളിലായി 1.70 ലക്ഷം രൂപ വന്നിട്ടുണ്ട്.
ഈ മ്യൂള്‍ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിന്‍വലിച്ച് സംഘടിത കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പരാതിക്കാരനായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അമല്‍ പ്രധാന്റെ വിവിധ ബാങ്ക് അക്കൗണ്ട് കളിലേക്ക് 3.40 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തെടുത്തു. ഈ കേസിലെ മറ്റ് പ്രതികള്‍ ചേര്‍ന്ന് അമല്‍ പ്രധാന്റെ ചെക്കും എ.ടി.എം കാര്‍ഡും ഉപയോഗിച്ച് പണം പിന്‍വലിച്ചതായും പൊലീസ് പറഞ്ഞു.


