Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightചെല്ലാനത്തെ കടൽക്ഷോഭം;...

ചെല്ലാനത്തെ കടൽക്ഷോഭം; അടിയന്തര നടപടി വേണം -ഹൈകോടതി

text_fields
bookmark_border
ചെല്ലാനത്തെ കടൽക്ഷോഭം; അടിയന്തര നടപടി വേണം -ഹൈകോടതി
cancel

കൊ​ച്ചി: ചെ​ല്ലാ​നം ക​ണ്ണ​മാ​ലി മേ​ഖ​ല​യി​ൽ ക​ട​ൽ ക്ഷോ​ഭം ത​ട​യാ​ൻ സ്വീ​ക​രി​ക്കേ​ണ്ട അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച്​ ക​ല​ക്ട​ർ യോ​ഗം വി​ളി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​റി​ഗേ​ഷ​ൻ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം വി​ളി​ക്കാ​നാ​ണ്​ ചീ​ഫ് ജ​സ്റ്റി​സ് നി​ധി​ൻ ജാം​ദാ​ർ, ജ​സ്റ്റി​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ട​ൽ ​ക്ഷോ​ഭ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി തീ​ര​ത്ത് മ​ണ​ൽ നി​റ​ച്ച ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കാ​ൻ കാ​ല​താ​മ​സ​മെ​ന്തെ​ന്ന് ആ​രാ​ഞ്ഞ കോ​ട​തി ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കാ​ൻ ത​ട​സ്സ​മി​​ല്ലെ​ന്ന്​ ര​ണ്ടു മാ​സം സ​മ​യം വേ​ണ​മെ​ന്ന അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം ത​ള്ളി കോ​ട​തി വ്യ​ക്ത​മാ​ക്കി. ര​ണ്ടോ മൂ​ന്നോ ദി​വ​സം മ​തി​യാ​കു​മെ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് മ​ന​സ്സി​ലാ​കു​ന്ന​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ കോ​ട​തി തു​ട​ർ​ന്നാ​ണ്​ ച​ർ​ച്ച​ക​ളി​ലൂ​ടെ വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ചെ​ല്ലാ​നം മേ​ഖ​ല​യി​ലെ ക​ട​ൽ ക്ഷോ​ഭം ത​ട​യാ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ വേ​ണ​മെ​ന്നും മ​ൺ​സൂ​ൺ കാ​ല​ത്ത് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര​നാ​യ ടി.​എ. ഡാ​ൻ​ഫി​ൻ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ചെ​ല്ലാ​നം മു​ത​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി​വ​രെ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ക​ട​ൽ ഭി​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഭാ​ഗ​ത്തെ ക​ട​ൽ ക്ഷോ​ഭം ത​ട​യാ​ൻ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യാ​ണ്​ ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹ​ര​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:Latest News local News eranakulam news Chellanam 
News Summary - Sea erosion in Chellanam; Urgent action required - High Court
Next Story