അയോധ്യയിലെ കാണിക്ക കൊള്ളയിൽ രാമഭക്തർ പ്രതികരിക്കണം -ശിവസേന യു.ബി.ടി
text_fieldsകൊച്ചി: അയോധ്യ ശ്രീരാമക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ആയിരക്കണക്കിന് കോടി രൂപയുടെ സ്വർണം, വെള്ളി ഉരുപ്പടികളും പണവും കൊള്ളയടിച്ച സംഭവത്തിൽ രാമഭക്തർ പ്രതികരിക്കണമെന്ന് ശിവസേന യു.ബി.ടി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ പങ്കും അന്വേഷിക്കണം.
വിശ്വഹിന്ദു പരിഷത്ത് നേതാക്കളാണ് ട്രസ്റ്റിന് നേതൃത്വം നൽകുന്നത്. അതിനാൽ ഇതിൽ ചില ക്ഷേത്ര ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കുമെന്നും ശിവസേന യു.ബി.ടി സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ പറഞ്ഞു. ഈ കൊള്ളക്കെതിരെ ശിവസേന യു.ബി.ടി ദേശീയ തലത്തിൽ ആരംഭിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വ്യാഴാഴ്‌ച രാവിലെ 11ന് കോഴിക്കോട് ആദായനികുതി ഓഫിസിന് മുന്നിൽ രാമരക്ഷ മഹാ ആരതി എന്ന സമരപരിപാടി നടത്തും.
വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അജയൻ കെ. ചപ്പാത്ത്, സംസ്ഥാന മീഡിയ സെൽ ചെയർമാൻ സൗഭഗ് സുരേന്ദ്രൻ, ജില്ല വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദൻ, ട്രഷറർ നിഷാദ് വെണ്ണല എന്നിവർ എന്നിവർ പങ്കെടുത്തു.


