Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightലഹരിവസ്തുക്കളും...

ലഹരിവസ്തുക്കളും പണവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ലഹരിവസ്തുക്കളും പണവുമായി രണ്ടുപേർ പിടിയിൽ
cancel

ക​ള​മ​ശ്ശേ​രി: തൃ​ക്കാ​ക്ക​ര, ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വും പ​ണ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ക​ള​മ​ശ്ശേ​രി ഉ​ണി​ച്ചി​റ​ക്ക് സ​മീ​പ​ത്ത് നി​ന്നും കോ​ഴി​ക്കോ​ട് നാ​ദാ​പു​രം വാ​ള​യം ക​രി​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​യി​ദ് (38), തൃ​ക്കാ​ക്ക​ര മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്തു​ള്ള ക​ണ്ണ​മ്പു​ഴ റോ​ഡി​ലു​ള്ള ലോ​ഡ്ജി​ൽ നി​ന്നും പാ​ല​ക്കാ​ട് പാ​ല​പ്പു​റം ഒ​റ്റ​പ്പാ​ലം കൊ​ര​ട്ടി​യി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് (42) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

അ​ബ്ദു​ൽ സ​യി​ദി​ൽ നി​ന്നു വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 55.170 ഗ്രാം ​എം.​ഡി.​എം.​എ.​യും 1,11,000 രൂ​പ​യും കാ​റും പി​ടി​കൂ​ടി. നൗ​ഷാ​ദി​ൽ നി​ന്നും 2.06 ഗ്രാം ​എം.​ഡി.​എം.​എ​യും 45.29 ഗ്രാം ​ക​ഞ്ചാ​വും, 2.90 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും പി​ടി​കൂ​ടി. ഇ​യാ​ളി​ൽ നി​ന്നും 90000 രൂ​പ​യും പി​ടി​കൂ​ടി. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. നി​ശാ​ന്തി​നി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി സി​റ്റി ന​ർ​കോ​ട്ടി​ക് സെ​ൽ എ.​സി.​പി അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ള​മ​ശ്ശേ​രി, തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kochi drug bust MDMA drug seizure 
News Summary - Two arrested with drugs and money
Next Story