നാല് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
text_fieldsഅഭിജിത്, മുഹമ്മദ് ആലം
കൊച്ചി: കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയടക്കം രണ്ടു പേരെ കമ്മട്ടിപ്പാടത്തെ വാടക വീട്ടിൽ നിന്ന് കടവന്ത്ര പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് കുമ്പളത്ത് വീട്ടിൽ അഭിജിത് (26), ബിഹാർ റാണിഗഞ്ച് സ്വദേശി മുഹമ്മദ് ആലം (32) എന്നിവരാണ് 4.099 കി ഗ്രാം കഞ്ചാവുമായി പിടിയിലായത്. പൊലീസ് എത്തുമ്പോൾ പ്രതികൾ കഞ്ചാവ് ചില്ലറ വിൽപ്പനയ്ക്കായി ചെറു പാക്കറ്റുകളാക്കുകയായിരുന്നു.
ആന്ധ്ര പ്രദേശിൽ നിന്നും മറ്റും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. സംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
കടവന്ത്ര പൊലീസ് ഇൻസ്പെക്ടർ പി.എം. രതീഷ്, സബ് ഇൻസ്പെക്ടർമാരായ പ്രവീൺ, സജീവ് കുമാർ, എ.എസ്.ഐ സിമി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിബു, പ്രശാന്ത്, ബിബിൻ സി. ഗോപാൽ, രതീഷ്, സുഹാസ്, സുമേഷ്, ലിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.