കഞ്ചാവുമായി പിടിയിൽ
text_fieldsകോതമംഗലം: കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിലായി. ഇരുമലപ്പടി, നെല്ലിക്കുഴി എന്നിവടങ്ങളിൽ നിന്നാണ് രണ്ട് തൊഴിലാളികളെ രണ്ട് കിലോയോളം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ഫൈജുല്‍ ഇസ്ലാം (24), ഉബൈദുല്‍ ഹുസൈന് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കോതമംഗലം ടൗൺ, പാനിപ്ര, ഇരുമലപ്പടി, നെല്ലിക്കുഴി ഭാഗങ്ങളിൽ യുവാക്കൾക്കിടയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലും കഞ്ചാവ് എത്തിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ കുറച്ച് നാളുകളായി പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കോതമംഗലം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ പി.ബി. ലിബു, എം.ടി. ബാബു, കെ.എ. റസാക്ക്, സോബിന്‍ ജോസ്, സിവിൽ എക്സൈസ് ഓഫിസർ പി.വി. വികാന്ത്, പി.എം. ഉബൈസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


