വിവാഹവാഗ്ദാനം നൽകി 40 ലക്ഷം തട്ടിയ യുവാവ് പിടിയിൽ
text_fieldsമാർട്ടിൻ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് യുവതിയിൽ നിന്നും ബിസിനസ് ആവശ്യത്തിന് 40 ലക്ഷം രൂപ വാങ്ങിയെടുക്കുകയും ചെയ്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മാർട്ടിൻ (27) തൃക്കാക്കര പൊലീസിന്റെ പിടിയിൽ. 2024ൽ ഇൻസ്റ്റഗ്രാം വഴിയാണ് മാർട്ടിൻ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യം ഉണ്ടെന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. ആഡംബര കാറുകളെടുത്ത് വില്പന നടത്തുന്ന ബിസിനസ് ആണെന്ന് ധരിപ്പിച്ചശേഷം ബിസിനസിൽ പണം നിക്ഷേപിച്ചാൽ വലിയ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ പി.എസ്. ഷിജുവിന്റെ നിർദേശാനുസരണം തൃക്കാക്കര സി.ഐ കിരൺ സി. നായർ, സിവിൽ പൊലീസ് ഓഫീസർ സുജിത്ത് ഗുജറാൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.