Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഅ​നീ​തി​ക്കെ​തി​രെ...

അ​നീ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ ജ്വാ​ല​യാ​യി യു​വ​ത; കൊ​ച്ചി​യെ ഹ​രി​ത​സാ​ഗ​ര​മാ​ക്കി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

text_fields
bookmark_border
അ​നീ​തി​ക്കെ​തി​രെ പ്ര​ക്ഷോ​ഭ ജ്വാ​ല​യാ​യി യു​വ​ത;  കൊ​ച്ചി​യെ ഹ​രി​ത​സാ​ഗ​ര​മാ​ക്കി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
cancel
camera_alt

പ്ര​തി​ഷേ​ധ​ ക​വാ​ടം

കൊച്ചി: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്'എന്ന പ്രമേയമുയർത്തി മൂന്ന് ദിവസങ്ങളായി കൊച്ചിയിൽ നടന്നു വന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് അവിസ്മരണീയമായ പ്രൗഢിയോടെ സമാപനം. എറണാകുളം മറൈൻ ഡ്രൈവിലെ വിശാലമായ സമ്മേളന നഗരിയെ അക്ഷരാർഥത്തിൽ പച്ചക്കടലാക്കി മാറ്റിയാണ് ആയിരക്കണക്കിന് പ്രവർത്തകർ സമാപന പൊതുസമ്മേളനത്തിൽ അണിനിരന്നത്.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട (2002ന് ശേഷമുള്ള) ഇടവേളക്ക് ശേഷം സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലേക്ക് വീണ്ടുമെത്തിയ സംസ്ഥാന സമ്മേളനം, സംഘടനയുടെ അളവറ്റ ആൾബലവും രാഷ്ട്രീയ കരുത്തും ഉന്നത അച്ചടക്കവും വിളിച്ചോതുന്ന ചരിത്രപരമായ ജനസഞ്ചയമായി മാറി.

നഗരവീഥികളെ കീഴടക്കി ഹരിതതരംഗം...

സമാപന ദിവസമായ ഞായറാഴ്ച ഉച്ച തിരിഞ്ഞതോടെ കൊച്ചി നഗരവും പരിസര പ്രദേശങ്ങളും പൂർണമായും ഹരിതാഭമായി. ബോൾഗാട്ടി ജങ്ഷനിൽ നിന്ന് ആരംഭിച്ച വമ്പിച്ച ജനകീയ റാലി എറണാകുളത്തിന്റെ നഗരവീഥികളെ ജനസമുദ്രമാക്കി മാറ്റിയാണ് മറൈൻ ഡ്രൈവിലേക്ക് ഒഴുകിയെത്തിയത്. ഹരിത പതാകകളും പ്രമേയങ്ങൾ വ്യക്തമാക്കുന്ന പ്ലക്കാർഡുകളുമേന്തി ലക്ഷത്തിലേറെ വരുന്ന യുവജന പ്രവർത്തകർ അണിനിരന്ന റാലി കൊച്ചി കണ്ട എക്കാലത്തെയും വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.

അച്ചടക്കത്തിന്റെ മാതൃകയായി ‘വൈറ്റ് ഗാർഡ്’; വിസ്മയമായി അണിനിരക്കലും പരേഡും..

500ഓളം വൈറ്റ് ഗാർഡ് അംഗങ്ങളാണ് സമ്മേളന നഗരിയിൽ സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങിയത്. ഇതിൽ പരേഡിനായി 33 പേർ വീതമുള്ള 10 ബറ്റാലിയനുകളിലായി 330 അംഗങ്ങൾ ക്രമബദ്ധമായി അണിനിരന്നു.

പ്രതിഷേധക്കോട്ടയായി ‘ജന്തർ മന്തർ സ്‌ക്വയർ’

കേന്ദ്ര ഭരണകൂടത്തിന്റെ വിവേചനങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കും രാജ്യത്തെ വോട്ടർ പട്ടികയിൽ നടക്കുന്ന ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാംലീല മൈതാനിയിലും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഉയർത്തിയ പ്രക്ഷോഭങ്ങളുടെ പോരാട്ടവീര്യം ഉൾക്കൊണ്ടാണ് സമ്മേളന വേദി ഒരുക്കിയത്. രാജ്യത്തെ ഏറ്റവും വലിയ 'ജന്തർ മന്തർ സ്‌ക്വയർ' മാതൃകയിലാണ് യൂത്ത് ലീഗ് വേദി സജീകരിച്ചത്.

വോട്ടർ പട്ടികയിൽ തിരിമറി നടത്തി ജനാധിപത്യം അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, കേന്ദ്ര സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ സമരങ്ങൾക്ക് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയങ്ങളും ചർച്ചകളും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:youth Kochi league 
News Summary - Youth League State Conference Concludes in Kochi: Massive Rally Against Injustice
Next Story