Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKolancherychevron_right10 വർഷത്തിനിടെ...

10 വർഷത്തിനിടെ കുന്നത്തുനാട്ടിൽ ഇടത് വോട്ടുകളിൽ വൻ കൊഴിഞ്ഞുപോക്ക്

text_fields
bookmark_border
10 വർഷത്തിനിടെ കുന്നത്തുനാട്ടിൽ ഇടത് വോട്ടുകളിൽ വൻ കൊഴിഞ്ഞുപോക്ക്
cancel

കോലഞ്ചേരി: ഒരു പതിറ്റാണ്ടിനിടെ കുന്നത്തുനാട്ടിൽ ഇടത് വോട്ടുകളിൽ വൻ ചോർച്ച. 2016 മുതൽ 2026 വരെയുള്ള മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ട് നില പരിശോധിക്കുമ്പോഴാണ് ഇടത് വോട്ടുകളിലെ ചോർച്ച വ്യക്തമാകുന്നത്. ഇക്കാലയളവിനുള്ളിൽ വോട്ട് കണക്ക് വെച്ച് പതിമൂവായിരത്തിലേറെ വോട്ടുകളുടെ കുറവാണ് സംഭവിച്ചത്.2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഇടത് സ്ഥാനാർഥി മണ്ഡലത്തിൽ നേടിയത് 62,766 വോട്ടുകളായിരുന്നു. എന്നാൽ, ഇത്തവണ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ പി.വി. ശ്രീനിജിൻ നേടിയത് 49,009 വോട്ടുകൾ മാത്രമാണ്. 13,757 വോട്ടുകളുടെ കുറവ്.

2021ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വിജയിച്ചത് ഇടത് സ്ഥാനാർഥി പി.വി. ശ്രീനിജിനായിരുന്നു. അന്ന് അദ്ദേഹം നേടിയത് 52,351 വോട്ടുകളാണ്. അദ്ദേഹം ഇത്തവണ നേടിയത് 49009 വോട്ടുകളാണ്. അതായത് 2021ൽ കിട്ടിയതിനേക്കാൾ 3342 വോട്ടുകളുടെ കുറവ്.കോൺഗ്രസാകട്ടെ മുൻകാല പ്രതാപത്തിലേക്ക് മടങ്ങിയെത്തി. 2016ൽ വിജയിച്ച വി.പി. സജീന്ദ്രൻ 65,445 വോട്ടുകൾ നേടിയപ്പോൾ 2021ൽ പരാജയപ്പെട്ടപ്പോൾ അത് 49,636 വോട്ടുകളായി കുറഞ്ഞിരുന്നു. എന്നാൽ, ഇത്തവണ വീണ്ടും വിജയിച്ചപ്പോൾ അത് 70,292 എന്ന വൻ വർധനയിലേക്കുമെത്തി. 2021ൽ ഒറ്റക്ക് മത്സരിച്ച് മുന്നണികൾക്ക് വെല്ലുവിളി സൃഷ്ടിച്ച ട്വൻറി20യാകട്ടെ എൻ.ഡി.എ സഖ്യത്തിലെത്തിയതോടെ ഇത്തവണ പ്രകടനം നിരാശപ്പെടുത്തി. എന്നാൽ ട്വൻറി20 പ്രകടനം നിറംമങ്ങിയപ്പോൾ കോൺഗ്രസ് കരുത്ത് തെളിയിച്ചെങ്കിലും ഇടത് വോട്ടുകൾ വീണ്ടും കുറഞ്ഞത് ശ്രദ്ധേയമായിട്ടുണ്ട്.

Show Full Article
TAGS:Assembly elections Vote Share LDF Congress Erosion Political analysis 
News Summary - Huge drop in Left votes in Kunnathunadu in 10 years
Next Story