തുണിക്കടയിൽനിന്ന് പണം കവർന്നയാൾ പിടിയിൽ
text_fieldsറഷീദുൽ ഇസ്ലാം
കോലഞ്ചേരി: കോലഞ്ചേരിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. ടൗണിലെ ഫാഷൻ തുണിക്കടയിൽനിന്ന് ഒരുലക്ഷത്തോളം രൂപ കവർന്ന അസം സ്വദേശി റഷീദുൾ ഇസ്ലാമാണ് (26) പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിന് ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് ഇൻസ്പെക്ടർ ടി.എൽ. ജയൻ, സബ് ഇൻസ്പെക്ടർ ജിതിൻ കുമാർ, എസ്.ഐ ജി. ശശിധരൻ, എസ്.ഐ ബിജു ജോൺ, എ.എസ്.ഐ വി.എ. ഗിരീഷ്, എസ്.സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.


