ആൾതാമസമില്ലാത്ത വീടുകളിൽ കള്ളൻമാരുടെ അഴിഞ്ഞാട്ടം
text_fieldsകൂത്താട്ടുകുളം: ഇലഞ്ഞി, പെരുമ്പടവം ചീപ്പും പടിയിൽ വീടുകളിൽ കള്ളൻമാരുടെ അഴിഞ്ഞാട്ടം. ആൾതാമസമില്ലാത്ത പെരുമ്പടവം കുന്നുമ്മേൽ മത്തായിക്കുഞ്ഞ്, മൂലക്കാട്ട് പുത്തൻപുരയിൽ ബോബി വർഗീസ്, തണ്ടാനയ്യത്ത് സന്ദീപ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. തണ്ടാനയ്യത്ത് സന്ദീപിന്റെ വീടിന്റെ പിന്നിലെ വാതിൽ കുത്തിത്തുറന്ന് കയറിയ മോഷ്ടാക്കൾ സി.സി.ടി.വി കാമറകൾ തകർക്കുകയും ഡി.വി.ആർ മോഷ്ടിക്കുകയും ചെയ്തു.
കുന്നുമ്മേൽ മത്തായി കുഞ്ഞിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7000 രൂപ മോഷണം പോയി. മൂലക്കാട്ട് പുത്തൻപുരയിൽ ബോബിയുടെ വീട്ടിലും മോഷണശ്രമം നടന്നു. മൂന്നു വീട്ടിലും ഉടമസ്ഥർ വിദേശത്തായതിനാൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.