മരം വെട്ടുന്നതിനിടെ മുകളിൽ കുടുങ്ങി അസം സ്വദേശി; രക്ഷകരായി അഗ്നി രക്ഷാ സേന
text_fieldsമരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നി രക്ഷ സേന താഴെ ഇറക്കുന്നു
കോതമംഗലം: മരം വെട്ടുന്നതിനിടെ പരിക്കേറ്റ് മുകളിൽ കുടുങ്ങിയ അസം സ്വദേശിയെ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 12.45ന് കോട്ടപ്പടി പഞ്ചായത്ത് നാഗഞ്ചേരി പാനിപ്രയിൽ തോമ്പ്രയിൽ പൈലി പൗലോസിന്റെ പറമ്പിൽ മരങ്ങൾ മുറിക്കുന്നതിനിടെയാണ് സംഭവം.
70 ഇഞ്ച് വണ്ണമുള്ള മാവിന്റെ 60 അടി പൊക്കത്തിൽ ശിഖരങ്ങൾ മുറിക്കുന്നതിനിടയിൽ അസം സ്വദേശി സദ്ദാം ഹുസൈൻ (32) തോളിന് പരിക്കേറ്റ് മരത്തിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് സേന മരത്തിൽ നിന്ന് സുരക്ഷിതമായി താഴെ ഇറക്കിയത്. സേനയുടെ ആംബുലൻസിൽ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിൽ എത്തിച്ചു.
സ്റ്റേഷന് ഓഫിസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സിദ്ദിഖ് ഇസ്മായിൽ, ഫയർ ആൻറ് റെസ്ക്യൂ ഓഫിസർമാരായ ഒ.എ. ആബിദ്, വി.എം. ഷാജി, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, വിഷ്ണു മോഹൻ, എം.എ. അംജിത്ത്, ആർ. മഹേഷ്, ഹോം ഗാർഡ്മാരായ പി. ബിനു, എം. സേതു, ജിയോബിൻ ചെറിയാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.


