വീടിന്റെ ജനൽ തകർത്ത് മോഷണം; പ്രതി പിടിയിൽ
text_fieldsഅഭിലാഷ്
കോതമംഗലം: പോത്താനിക്കാട് വീടിന്റെ ജനൽ തകർത്ത് മോഷണം നടത്തിയയാൾ പിടിയിൽ. കാവക്കാട് പുതുവേലിച്ചിറ അഭിലാഷാണ് (44) പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ചെട്ടിയാംകുടിയിൽ അഖിലിന്റെ വീടിന്റെ ജനലഴി തകർത്ത് അകത്തുകയറിയായിരുന്നു മോഷണം. അഖിലും കുടുംബവും വീട് പൂട്ടി യാത്രയിലായിരുന്നു.ബുധനാഴ്ച രാവിലെ അയൽവാസിയാണ് ജനൽ പാളി തുറന്നും അഴികൾ തകർന്നും കിടക്കുന്നതായി കണ്ടത്.
സ്വർണവും പണവും ഇരുന്ന അലമാര പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സിടി.വി കാമറകൾ തകർത്ത് ഹാർഡ് ഡിസ്കും ടി.വിയും എടുത്തുകൊണ്ട് പോവുകയും ചെയ്തു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചയോടെ പ്രതിയുടെ വീട്ടിൽ നിന്നാണ് പോത്താനിക്കാട് പൊലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ മോഷണക്കേസിലെ പ്രതിയാണിയാൾ. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.