പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനെ ആക്രമിച്ച അഞ്ചുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കോതമംഗലം: കീരമ്പാറ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജോ ആന്റണിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. കീരംപാറ കൊണ്ടിമറ്റം പാലമറ്റത്ത് താമസിക്കുന്ന മേക്കപ്പാല പ്ലാച്ചേരി അജിത്ത് (32), കീരംപാറ പുന്നേക്കാട് സ്വദേശികളായ പ്ലാങ്കുടി അമൽ (32), പുത്തൻപുരക്കൽ സജ്ജയ് (20), പാറക്കൽ അലക്സ് ആന്റണി (28), അശമന്നൂർ പയ്യാൽ കോലക്കാടൻ ജിഷ്ണു (28) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നേക്കാട് നടന്ന ഓണാഘോഷ പരിപാടിക്കിടയിൽ സഘാടകരെ പ്രതികൾ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ കോതമംഗലം ധർമ്മഗിരി ആശുപത്രിക്ക് മുന്നിലായിരുന്നു മർദനം. പരിക്കേറ്റ ജിജോ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അജിത്ത് വിവിധ സ്റ്റേഷനുകളിലായി 13 കേസുകളിൽ പ്രതിയാണ്. അമൽ സജിയുടെ പേരിൽ മൂന്ന് കേസുകളും, ജിഷ്ണുവിന്റെ പേരിൽ നാല് കേസുണ്ട്.