Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKothamangalamchevron_rightകാർ താഴ്ചയിലേക്ക്...

കാർ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
cancel
camera_alt

കുട്ടമ്പുഴ ബ്ലാവനയിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ

കോതമംഗലം: കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കുട്ടമ്പുഴ, ബ്ലാവനക്ക് സമീപം ഞായറാഴ്ച വൈകീട്ടാണ് അപകടം. പൂയംകുട്ടിയിൽനിന്ന് മടങ്ങുകയായിരുന്ന കുട്ടമ്പുഴ സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാർ പീച്ചക്കര വളവിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

മലയൻ കണ്ടത്തിൽ എം.ഡി. അജയൻ (47), മകൻ ആദിദേവ് അജയൻ (9), കോച്ചേരി ജോസഫ് ജോൺ (57), മാഞ്ഞുരാൻ ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആദിദേവിനെ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
TAGS:localnews eranakulam caraccident 
News Summary - Four injured after car plunges into a gorge/trench
Next Story