Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 5:18 AM GMT Updated On
date_range 9 March 2026 5:18 AM GMTകാട്ടാനക്കൂട്ടം വീട് തകർത്തു
text_fieldsകോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ഉന്നതിയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനകൂട്ടം തകര്‍ത്തത്. ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം. സംഭവ സമയത്ത് ശാന്തയും സുകുമാരനും വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്.
ആനയെ പേടിച്ച് രാത്രിയില്‍ ഏറുമാടം പോലെ വെച്ചുകെട്ടിയതിലാണ് ഇവർ കഴിയുന്നത്. ഞായറാഴ്ച രാവിലെയാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും നശിപ്പിച്ചു.
Next Story


