കൂവക്കണ്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsആന നശിപ്പിച്ച വാഴത്തോട്ടം
കോതമംഗലം: കോട്ടപ്പടി കൂവക്കണ്ടം ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. വ്യാഴാഴ്ച പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കൂവക്കണ്ടം ഭാഗത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മനോജ് എന്ന കർഷകന്റെ 200 ഓളം വാഴ, ഒരേക്കറോളം പൈനാപ്പിൾ, 500ഓളം ചക്ക, ഫെൻസിങ്, കയ്യാലകൾ എന്നിവയും നശിപ്പിച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് സംഭവിച്ചത്. ആന ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷിയുടമ മനോജ് പറഞ്ഞു. നാശനഷ്ടം സംഭവിക്കുന്ന കർഷകർക്ക് ആനുപാതികമായ തുക നഷ്ടപരിഹാരമായി ലഭിക്കണമെന്ന് കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ് എന്നിവർ പറഞ്ഞു.