പെയിന്റ് കമ്പനിയില്‍ വൻ അഗ്നിബാധ
text_fieldsചെമ്പറക്കി കീന്പടിയിലെ പെയിന്റ് കമ്പനിയിലുണ്ടായ തീപിടിത്തം
പെരുമ്പാവൂര്‍: പെയിന്റ് കമ്പനിയില്‍ വൻ തീപിടിത്തമുണ്ടായി. വാഴക്കുളം പഞ്ചായത്തിലെ ചെമ്പറക്കി കീന്പടിയിലെ വില്ലേജ് ഓഫിസിന് എതിര്‍വശത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ‘കളര്‍ ഇന്ത്യ’ എന്ന പെയിന്റ് കമ്പനിയിലാണ് അഗ്നിബാധയുണ്ടായത്. വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് സംഭവം. പെരുമ്പാവൂര്‍, പട്ടിമറ്റം, ആലുവ, അങ്കമാലി, ഏലൂര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍നിന്നുള്ള ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക നിഗമനം.


