Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപര്യത്ത് കോളനി...

പര്യത്ത് കോളനി കുടിയൊഴിപ്പിക്കാൻ നീക്കം; സംഘർഷഭരിതം

text_fields
bookmark_border
പര്യത്ത് കോളനി കുടിയൊഴിപ്പിക്കാൻ നീക്കം; സംഘർഷഭരിതം
cancel
camera_alt

മ​ല​യി​ടം തു​രു​ത്ത് പ​ര്യ​ത്ത് കോ​ള​നി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷം

കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത് കോളനി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിൽ ബുധനാഴ്ച രാവിലെ മുതൽ പ്രദേശം സഘർഷാവസ്ഥയിലായിരുന്നു. രാവിലെ 8.30 ഓടെ മേഖലയിൽ ആലുവ ഡി.വൈ.എസ്.പി ബാബു കുട്ടൻ, ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി അലക്സ് ബേബി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജോയി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. കോളനിയിലേക്ക് പ്രവേശിക്കുന്ന പെരിയാർ വാലി കനാലിന്റെ പാലത്തിൽ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന സമരക്കാരും അണിനിരന്നു. രാവിലെ 11 ഓടെ അഡ്വ. കമ്മീഷൻ ജയപാലിന്റെ നേതൃത്വത്തിലുളള സംഘമെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഒരു കാരണവശാലും പിൻമാറില്ലന്ന് അവർ നിലപാട് സ്വീകരിക്കുകയായിരുന്നു.

12 മണിയോടെ പൊലീസിന്റെ സഹായത്തോടെ കമ്മീഷൻ സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് സംഘർഷം രൂക്ഷമാകാൻ കാരണമായി. സമരക്കാർ കൈയിൽ സൂക്ഷിച്ചിരുന്ന മണ്ണണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹൂതി ഭീഷണി മുഴക്കിയതോടെ തൽക്കാലം കമ്മീഷൻ പിൻമാറിയെങ്കിലും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചു. ഉച്ചക്ക് 2.30 ഓടെ എന്ത് വിലകൊടുത്തും സമരക്കാരെ ഒഴിപ്പിക്കണമെന്ന നിലപാട് കമ്മീഷൻ എടുത്തതോടെ സംഘർഷം രൂക്ഷമായി. സമരക്കാരും പൊലീസും ഉന്തും തള്ളും ശക്തമായതോടെ സമരക്കാർ വീണ്ടും ദേഹത്തേക്ക് മണ്ണണ്ണ ഒഴിച്ച് ആത്മഹുതി ഭീഷണി മുഴക്കി.

തുടർന്ന പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയും സമരത്തിലെ മുൻനിര നേതാക്കളായ സി.പി.എം പെരുമ്പാവൂർ ഏരിയ സെക്രട്ടറി സി.എം കരിം, മുൻ ബ്ലോക്ക് പ്രസിഡൻറ് അൻവറലി, മുൻ ബ്ലോക്ക് അംഗം സിറാജ് എന്നിവരുൾപ്പെടെ സമരത്തിലുണ്ടായിരുന്ന 16 പേരെ അറസ്റ്റ് ചെയ്തു നീക്കി. സ്ത്രീകളെ തള്ളിനീക്കി പൊലീസിന്റെ സഹായത്തോടെ അഡ്വ. കമ്മീഷൻ തർക്കഭൂമിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ആദ്യ വീട്ടിലെത്തിയ കമ്മീഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നോട്ടിസ് പതിച്ചു.

തൊട്ടടുത്തുള്ള ചോതിയുടെ വീട്ടിലെത്തിയതോടെ മുൻ വശത്തെ വാതിൽ അടച്ച് സ്ത്രീകളും കുട്ടികളും പ്രതിരോധം തീർത്തു. വനിതാ പൊലീസ് ഉൾപ്പെടെ ഇവരെ പിടിച്ച് മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടുകയും പൊലീസിനോട് പിന്മാറാൻ നിർദേശിക്കുകയും ചെയ്തു. ഇതോടെ പൊലീസ് പിന്മാറുകയും സംഘർഷത്തിന് അയവ് വരികയും ചെയ്തു.

തുടർന്ന് ഒരു കാരണവുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് സമരം നടത്തിയ സ്ത്രീകൾ രംഗത്ത് വന്നു. 73 വയസ്സുള്ള ലക്ഷ്മിയെ കൈയ്യിൽ പിടിച്ച് വലിച്ചതായും കൈ നേരത്തെ ഒടിഞ്ഞതാണന്ന് പറഞ്ഞിട്ടും പൊലീസ് വിടാൻ തയാറായില്ലന്ന് ലക്ഷ്മി പറഞ്ഞു. ഉന്തിലും തള്ളിലും പലർക്കും പരിക്കേറ്റതായും പൊലീസ് മനപ്പൂർവം അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സ്ത്രീകളും പറഞ്ഞു. ജനിച്ച മണ്ണിൽ നിന്നും ഇനി ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടത് എന്നാണ് ഇവർ ചോദിക്കുന്നത്.

ഞങ്ങളുടെകൂടെ 80 വയസ്സായ സ്ത്രീകൾ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെയുണ്ട്. ഞങ്ങൾ എങ്ങോട്ട് പോകും. തെരുവിലിറങ്ങി കിടക്കാൻ പറ്റുമോ എന്നാണ് ഇവർ ചോദിക്കുന്നത്. സംഘർഷത്തെ തുടർന്ന് മുൻ എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ സ്ഥലം സന്ദർശിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് ദിവസം തികയും മുമ്പാണ് പട്ടികജാതിക്കാരെ പൊലീസ് തല്ലി ചതച്ചത് എന്നും പൊലീസിന്റെ നടപടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി -എം.​എ​ൽ.​എ

കി​ഴ​ക്ക​മ്പ​ലം: പ​ര്യ​ത്ത് കോ​ള​നി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യി വി.​പി. സ​ജീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. കേ​സി​ലെ വാ​ദി​യെ​യും കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി കോ​ട​തി​ക്ക് പു​റ​ത്ത് സ​മ​വാ​യ​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​ഷ​യം ഉ​ട​ൻ ത​ന്നെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി നി​ർ​ത്തി​വെ​പ്പി​ച്ച​ത്.

കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. നൂ​റി​ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണി​വ​ർ. അ​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന ന​ട​പ​ടി സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും.

അ​തി​നാ​യി എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കും. കോ​ള​നി​യി​ലെ വീ​ട്ട​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ പൊ​ലീ​സ് ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യെ​ന്ന പ​രാ​തി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സ് വ​ഴി​വി​ട്ട് പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സ​ജീ​ന്ദ്ര​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പോ​രാ​ട്ട​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്കം

കി​ഴ​ക്ക​മ്പ​ലം: ദ​ശാ​ബ്ദ​ങ്ങ​ള്‍ക്കു മു​മ്പ് ത​ല​മു​റ​ക​ളാ​യി അ​നു​ഭ​വി​ച്ചു​വ​ന്ന ഭൂ​മി​യാ​ണെ​ങ്കി​ലും പെ​രു​വ​ഴി​യി​ലേ​യ്ക്ക് ഇ​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് മ​ല​യി​ടം​തു​രു​ത്ത് പ​ര്യ​ത്ത് കോ​ള​നി​യി​ലെ ഏ​ഴ് പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ള്‍. 58 വ​ര്‍ഷം മു​മ്പാ​ണ് ത​ന്റെ ഭൂ​മി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കാ​ളു​കു​റു​മ്പ​ന്‍ അ​ന്യാ​യ​മാ​യി കൈ​യേ​റി​യി​രി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യി​ടം തു​രു​ത്ത് ക​ണ്ണോ​ത്ത് ശ​ങ്ക​ര​ന്‍നാ​യ​ര്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ഭൂ​മി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തു​ന്ന​ത്.

പി​ന്നീ​ട് ഈ ​ഭൂ​മി​യി​ക്കു​വേ​ണ്ടി​യു​ള്ള നി​യ​മ​യു​ദ്ധ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി വ​രെ നീ​ണ്ടു പോ​യെ​ങ്കി​ലും വി​ധി എ​തി​രാ​യ​താ​ണ് ഇ​പ്പോ​ള്‍ ന​ട​പ​ടി​യി​ലേ​യ്ക്ക് നീ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. ത​ങ്ങ​ളു​ടെ മു​ത്ത​ച്ഛ​നാ​യി​ട്ട് ല​ഭി​ച്ച ഭൂ​മി​യാ​ണി​തെ​ന്ന് കാ​ളു​കു​റു​മ്പ​ന്റെ മ​ക​ന്‍ ചോ​തി (78) പ​റ​ഞ്ഞു.

മു​പ്പ​ത്തി​മൂ​ന്ന് വ​ര്‍ഷം മു​മ്പാ​ണ് 80 വ​യ​സോ​ളം പ്രാ​യ​മു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ളു​ടെ അ​ച്ഛ​ന്‍ മ​ര​ണ​മ​ട​യു​ന്ന​ത്. അ​തി​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പാ​ണ് ത​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഭൂ​മി ത​ങ്ങ​ളു​ടെ പൂ​ര്‍വി​ക​രു​ടേ​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണോ​ത്ത് ശ​ങ്ക​ര​ന്‍ നാ​യ​ര്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് ത​ന്റെ അ​ച്ഛ​നും നി​ല​നി​ല്‍പ്പി​നാ​യി നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യി. ഇ​തി​നി​ടെ ശ​ങ്ക​ര​ന്‍ നാ​യ​രും മ​ര​ണ​പ്പെ​ട്ടു.

അ​തോ​ടെ ശ​ങ്ക​ര​ന്‍ നാ​യ​രു​ടെ പെ​ണ്‍മ​ക്ക​ളു​ടെ മ​ക്ക​ളാ​ണ് ഈ ​കേ​സ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത് എ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നോ​ക്കം നി​ന്ന ത​ന്റെ കു​ടും​ബ​ത്തി​ന് കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ചോ​തി പ​റ​ഞ്ഞു. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ന​ട​പ്പാ​ക്കി​യ കാ​ല​ത്തു പോ​ലും ത​ങ്ങ​ളു​ടേ​താ​യി​രു​ന്ന ഭൂ​മി വ​ര്‍ഷ​ങ്ങ​ള്‍ക്കി​പ്പു​റം ന​ഷ്ട​പ്പെ​ട്ടു​പോ​കു​മ്പോ​ള്‍ ഇ​നി​യെ​ന്തും ചെ​യ്യും എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ. ജ​നി​ച്ച മ​ണ്ണി​ല്‍ നി​ന്നും ത​ങ്ങ​ളെ ആ​ട്ടി​പ്പാ​യി​ച്ചാ​ല്‍ ഇ​നി ആ​ത്മ​ഹ​ത്യ​ല്ലാ​തെ മ​റ്റു​മാ​ര്‍ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ​റ​യു​ന്ന​ത്.

അ​ഡ്വ. ക​മീഷ​ൻ എ​ത്തു​ന്ന​ത് 14ാം തവണ

കി​ഴ​ക്ക​മ്പ​ലം: മ​ല​യി​ടം തു​രു​ത്ത് പ​ര്യ​ത്ത് കോ​ള​നി കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്വ ക​മ്മീ​ഷ​ൻ എ​ത്തു​ന്ന​ത് 14ാമ​ത്തെ പ്രാ​വ​ശ്യം. സു​പ്രിം കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് അ​ഡ്വ ക​മ്മീ​ഷ​ൻ ജ​യ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 2023 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് താ​ലൂ​ക്ക് സ​ർ​വേ​യ​ർ ഉ​ൾ​പ്പെ​ടെ എ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​സ​ര​ത്തെ പെ​രി​യാ​ർ വാ​ലി പു​റ​മ്പോ​ക്ക് ഉ​ൾ​പ്പെ​ടെ അ​ള​ന്ന് തി​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ​ല പ്രാ​വ​ശ്യം വ​ന്ന ക​മ്മി​ഷ​ൻ തി​രി​ച്ച് പോ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലി​സി​ന്റെ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വും ക​മ്മീ​ഷ​ൻ ഉ​ന്ന​യി​ച്ചു.

അ​വ​സാ​നം ക​ഴി​ഞ്ഞ മാ​ർ​ച്ച് നാ​ലി​ന് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ങ്കി​ലും തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് പൊ​ലീ​സ് ഇ​ല്ലെ​ന്ന പൊ​ലീ​സ് വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മേ​യ് 20 ലേ​ക്ക് മാ​റ്റി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഡ്വ. ക​മ്മീ​ഷ​ൻ എ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

Show Full Article
TAGS:colony vacate Kerala Police Ernakulam 
News Summary - Move to evict Paryath colony; tension prevails
Next Story