വാക്തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsജോജൊ
മൂവാറ്റുപുഴ: കല്ലൂർക്കാട് പത്തകുത്തിയിൽ സുഹൃത്തുക്കൾ തമ്മിലെ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു. പത്തകുത്തി ചൂരക്കാട്ടിൽ സുമേഷിനാണ് (42) കത്തി കൊണ്ടുള്ള കുത്തേറ്റത്. കൈയ്യിൽ കുത്തേറ്റ സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 തുന്നലുകളുണ്ട്. സംഭവത്തിൽ സുഹൃത്തായ വഴിയാഞ്ചിറ സ്വദേശി ജോജോയെ (45) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇടയ്ക്ക് ജോജോ സുമേഷുമായി പിണങ്ങി ഒരുമിച്ചുള്ള ജോലികളിൽ നിന്നു പിന്മാറി. ഞായറാഴ്ച രാത്രി ഇരുവരും നേരിൽ കണ്ടപ്പോൾ തർക്കം ഉണ്ടാകുകയും ജോജോ കയ്യിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് സുമേഷിനെ കുത്തുകയുമായിരുന്നു.


