Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMuvattupuzhachevron_rightആര് കെട്ടി, എന്തിന്?...

ആര് കെട്ടി, എന്തിന്? വീ​ടു​ക​ളു​ടെ ഗേറ്റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക് ടൈ; ​ജ​നം ഭീ​തി​യി​ൽ

text_fields
bookmark_border
ആര് കെട്ടി, എന്തിന്? വീ​ടു​ക​ളു​ടെ ഗേറ്റു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും   പ്ലാ​സ്റ്റി​ക് ടൈ; ​ജ​നം ഭീ​തി​യി​ൽ
cancel
camera_alt

മൂ​വാ​റ്റു​പു​ഴ​യി​ൽ വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡിലി​ൽ കെ​ട്ടി​യ പ്ലാ​സ്റ്റി​ക് ടൈ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വീടുകളിലെ ഗേറ്റിലും ഇരുചക്ര വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈകൾ കെട്ടിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. നഗരത്തിലെ 9, 10 വാർഡുകളിൽപ്പെട്ട തർബിയത്ത് നഗർ, റോട്ടറി റോഡ് - ചാലിക്കടവ് റോഡ് ഭാഗങ്ങളിലെ വീടുകളുടെ ഗേറ്റുകളിലും, പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലുമാണ് സംശയാസ്പദമായ രീതിയിൽ പ്ലാസ്റ്റിക് ടൈകൾ കെട്ടിവെച്ചതായി കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

പ്രദേശത്തെ നിരവധി വീടുകളുടെ ഗേറ്റുകളിൽ അജ്ഞാതർ പ്ലാസ്റ്റിക് ടൈകൾ കെട്ടിയിട്ടുണ്ട്. ഇത് കൂടാതെ, വീടുകളുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലുകളിൽ ബ്രേക്ക് ലിവറുമായി ചേർത്ത് ടൈകൾ ടാഗ് ചെയ്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്. മോഷണ ലക്ഷ്യത്തോടെ സാമൂഹിക വിരുദ്ധർ അടയാളമിട്ടതാണോ എന്ന വലിയ ആശങ്കയാണ് നാട്ടുകാരിൽ ഉയർന്നിരിക്കുന്നത്.

വീടുകൾ അടഞ്ഞുകിടക്കുകയാണോ എന്ന് ഉറപ്പുവരുത്താനോ അല്ലെങ്കിൽ ഭാവിയിൽ മോഷണം നടത്താനോ ഉള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് സംശയം. സംഭവം കണ്ട ഉടൻ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച രാത്രിയും പരിശോധന നടത്തി. വീടിന്റെ ഗെയിറ്റിലൊ, വാതിലുകളിലോ, വാഹനങ്ങളിലോ ഇതുപോലെയുള്ള അസ്വാഭാവികമായ അടയാളങ്ങളോ ടൈകളോ ഉണ്ടോയെന്ന് പരിശോധിക്കുകയും രാത്രികാലങ്ങളിൽ വീട്ടുമുറ്റത്തും ഗേറ്റിനു സമീപവും ആവശ്യത്തിന് വെളിച്ചം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും യാത്രയ്ക്കായി ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് ബ്രേക്കും ഹാൻഡിലും കൃത്യമായി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് വാർഡ് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:plastic vehicles muvattupuzha 
News Summary - Fear Grips Residents After Plastic Ties Discovered on Houses and Cars
Next Story