Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 6:31 AM GMT Updated On
date_range 12 March 2026 6:31 AM GMTപോക്സോ കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്
text_fieldscamera_alt
അലിയാർ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവ്. പേഴക്കാപ്പള്ളി പള്ളിപ്പടി ചേന്നരയിൽ അലിയാരെയാണ് (58) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷ വിധിച്ചത്. പ്രതി 25,000 രൂപ പിഴയും അടക്കണം.
2020 ഡിസംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. മൂവാറ്റുപുഴ പൊലീസിലെ സി.ഐമാരായ എസ്. അജയകുമാർ, എം.എ. മുഹമ്മദ്, കെ.എസ്.ഗോപകുമാർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. ജമുന ഹാജരായി.
Next Story


