കുട്ടവഞ്ചി സവാരി ആരംഭിച്ചു
text_fieldsപെരുമ്പാവൂര്‍: പാണംകുഴി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരിയുടെയും ടോയ്ലറ്റ് ബ്ലോക്ക്, ടിക്കറ്റ് കൗണ്ടര്‍, എന്നിവയുടെയും ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ആര്.കെ.വി.വൈ ഫണ്ടുപയോഗിച്ച് നിര്‍മിച്ച രണ്ട് കിലോമീറ്റര്‍ സോളാര്‍ ഫെന്സിങിന്റെയും എസ്.എഫ്.ഡി.എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച സ്റ്റോണ്‍ ബെഞ്ചുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി. ഡോ. ആര്. ആടലരശന് ഐ.എഫ്.എസ് മുഖ്യപ്രഭാഷണം നടത്തി. വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ശ്രീജ ഷിജോ, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബാബു ജോസഫ്, മലയാറ്റൂര്‍ ഡി.എഫ്.ഒ കാര്‍ത്തിക്, വന സംരക്ഷണ സമിതി പ്രസിഡന്റുമാരായ എം.കെ. റോയ്, സി.സി. വിശ്വംഭരന്, സദാശിവന്, ടി.എം. രാധാകൃഷ്ണന്, വിഷ്ണുപ്രിയന് കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ. ജയകുമാര്‍ ഐ.എഫ്.എസ് സ്വാഗതവും എ.സി.എഫ് ആര്. ഡെല്‍റ്റോ നന്ദിയും പറഞ്ഞു.


