ബസിന്റെ ചില്ല് തകർത്ത രണ്ടുപേർ പിടിയിൽ
text_fieldsരാജഗോപാൽ, ഷുക്കൂർ
മൂവാറ്റുപുഴ: പണിമുടക്കിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർക്കുകയും മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുടവൂർ മറ്റത്തിൽ രാജഗോപാൽ (57), പുളിഞ്ചുവട് കവല പാലത്തിങ്കൽ ഷുക്കൂർ എന്നിവരാണ് അറസ്റ്റിലായത്.
പണിമുടക്കിൽ ചില്ല് തകർന്ന കെ.എസ്.ആർ.ടി.സി ബസ്
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വെള്ളൂർകുന്നത്ത് വാഹനങ്ങൾ തടയുന്നതിനിടെയാണ് ബസിനു നേർക്ക് കല്ലേറ് ഉണ്ടായത്. ഇത് പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് പൊതുമുതൽ നശിപ്പിച്ചതിനെതിരെയും അടിപിടിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.