Begin typing your search above and press return to search.
exit_to_app
exit_to_app
മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
cancel
camera_alt

ജലനിരപ്പുയർന്ന മൂവാറ്റുപുഴയാർ

മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ മ​ഴ ക​ന​ത്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ കാ​ളി​യാ​ർ, തോ​ടു​പു​ഴ, കോ​ത​മം​ഗ​ലം ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ തു​ട​ർ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ലാ​കും.

പു​ഴ​ക്ക​ര കാ​വ് ക​ട​വ്​ മു​ത​ൽ ല​ത പാ​ലം വ​രെ​യു​ള്ള പു​ഴ​യോ​ര ന​ട​പ്പാ​ത​ക​ളും കു​ളി​ക്ക​ട​വു​ക​ളും മു​ങ്ങി. മ​ല​ങ്ക​ര ഡാ​മി​ന്റെ ആ​റ് ഷ‌​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ തൊ​ടു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. മൂ​ന്നു ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വും മ​റ്റ്​ ഷ​ട്ട​റു​ക​ൾ 100 സെ​ന്‍റി​മീ​റ്റ​ർ വീ​ത​വു​മാ​ണ് തു​റ​ന്ന​ത്.

മേ​ഖ​ല​യി​ലെ ചെ​റു​തോ​ടു​ക​ളും പു​ഴ​ക​ളി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​രു​ക​യാ​ണ്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​മു​ണ്ട്.മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ റ​വ​ന്യൂ വ​കു​പ്പും, ത​ദ്ദേ​ശ സ്വം​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജാ​ഗ്ര​ത​യി​ലാ​ണ്. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.

അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​ട്ടു​ണ്ട്. 2018 മു​ത​ൽ മൂ​ന്ന്​ വ​ർ​ഷ​ങ്ങ​ളി​ൽ ​വെ​ള്ള​പ്പൊ​ക്ക​ത്തി മൂ​വാ​റ്റു​പു​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​രു​ന്നു. വാ​ണി​ജ്യ മേ​ഖ​ല​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

Show Full Article
TAGS:muvattupuzhayar water level flood threat control room 
News Summary - Water level rises in Muvattupuzha River
Next Story