വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവള പരിസരം വീണ്ടും മയക്കുമരുന്ന്-ഹവാല ഇടപാടുകാരുടെ കേന്ദ്രമാകുന്നു. മാസങ്ങളായി വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിപണനത്തിലേർപ്പെട്ട മണ്ണാർക്കാട് സ്വദേശിനി സോണ പോൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലാകുന്നത്.
ദൂരെ ദിക്കുകളിൽനിന്നുവരെ ആളുകൾ സോണയിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും വാങ്ങാൻ നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. മയക്കുമരുന്ന് വാങ്ങിയ ഒരാളുമായുണ്ടായ സാമ്പത്തിക തർക്കത്തെതുടർന്ന് എക്സൈസിന് രഹസ്യവിവരം നൽകിയതിനെത്തുടർന്നാണ് ഇവരെ പിടികൂടാനായത്.
സംശയം തോന്നാതിരിക്കാനാണ് ഹോട്ടലുകളിൽ മാറിമാറി തങ്ങിയിരുന്നത്. വാട്സ്ആപ്പിൽ ബന്ധപ്പെടുന്നവരോട് നെടുമ്പാശ്ശേരിയിലെ ഏതെങ്കിലും ഭാഗത്ത് നിൽക്കാൻ പറയും. തുടർന്ന് കൂട്ടാളിയുമായി സ്ഥലം നിരീക്ഷിക്കും. അതിനുശേഷം സോണയെത്തിയാണ് മയക്കുമരുന്ന് കൈമാറുന്നത്. സോണക്ക് പതിവായി മയക്കുമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.