സി.ബി.ഐയുടെയും പൊലീസിൻറെയും വ്യാജ ബോർഡുമായി കറങ്ങിയ ആൾ പൊലീസ് പിടിയിൽ
text_fieldsഅബ്ദുൽസലാം
പനങ്ങാട്: സി.ബി.ഐയുടെയും പൊലീസിന്റെയും വ്യാജ ബോർഡ് കാറിൽ പതിച്ച് കറങ്ങിയയാളെ പൊലീസ് പിടികൂടി. നെട്ടൂർ അസറ്റ് കാൻവാസിൽ താമസിക്കുന്ന ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് കാട്ടുമൻസിലിൽ അബ്ദുൽസലാമിനെയാണ് (60) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചസമയത്ത് നെട്ടൂർ ഭാഗങ്ങളിൽ പൊലീസ് സംഘം പട്രോളിങ് നടത്തിവരവെ വ്യാജ ബോർഡുകൾവെച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ ശ്രദ്ധയിൽപെടുകയായിരുന്നു. സംശയം തോന്നി വാഹനത്തെ പിന്തുടർന്ന പൊലീസ് സംഘം നെട്ടൂർ തട്ടേക്കാട് ഭാഗത്തുള്ള അസറ്റ് കാൻവാസ് ഫ്ലാറ്റിലെ ഇയാളുടെ അപ്പാർട്ട്മെന്റിലെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധയിൽ ഇയാളുടെ പേരിലുള്ള ഡിവൈ.എസ്.പി-സി.ബി.ഐ കാർഡ് കണ്ടെത്തിയതിനെത്തുടർന്ന് സി.ബി.ഐ ഓഫിസിൽ വിവരമറിയിച്ച് വ്യാജ കാർഡാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


