ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം
പള്ളിക്കര: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തീപിടിച്ചത്.
തൃക്കാക്കര, പട്ടിമറ്റം നിലയങ്ങളിൽ നിന്നായി രണ്ട് അഗ്നിശമന യൂനിറ്റുകൾ എത്തി ഒരു മണിക്കൂറിലധികം എടുത്താണ് തീ അണച്ചത്.
സി.ബി.ജി പ്ലാന്റിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. ഉടൻ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതും എസ്കവേറ്ററുകൾ പ്ലാന്റിലുണ്ടായതും തീ വ്യാപിക്കാതിരിക്കാൻ സഹായകമായി.
2023ലെ തീപിടിത്തത്തിന് ശേഷം പ്ലാന്റിൽ തീപിടിത്തം ചെറുക്കാൻ കോർപറേഷൻ വലിയ സൗകര്യങ്ങൾ ഒരുക്കിയിരുെന്നങ്കിലും ചൂട് ശക്തമായതോടെ തീപിടിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നിന് മന്ത്രി എം.ബി. രാജേഷ് മേയറോടൊപ്പം പ്ലാന്റ് സന്ദർശിക്കുകയും ബ്രഹ്മപുരത്തെ മാലിന്യമലകൾ ഇല്ലാതാകുന്നതായും തീപിടിത്ത സാധ്യത ഇനി ഉണ്ടാകുകയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മന്ത്രി എത്തി രണ്ടാഴ്ചക്കുള്ളിൽ വീണ്ടും തീപിടിത്തം ഉണ്ടായിരിക്കുകയാണ്. ഇത് പരിസരവാസികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബയോ മൈനിങ്ങിലൂടെ കൂട്ടിയിട്ട മാലിന്യം 75 ശതമാനവും സംസ്കരിച്ചതായി കോർപറേഷൻ പറയുമ്പോഴും അവശേഷിക്കുന്ന 25 ശതമാനത്തിൽ തീപിടിത്ത സാധ്യത തള്ളിക്കളയാനാകില്ല.