പുത്തൻകുരിശിലും പള്ളിക്കരയിലും തീപിടിത്തം
text_fieldsപട്ടിമറ്റം അഗ്നിരക്ഷാ നിലയം ഓഫിസറുടെ നേതൃത്വത്തിൽ പള്ളിക്കര ചിറ്റ നാട് കോയിക്കര വടക്കൻ പാടത്ത് തീപിടിത്തം അണക്കുന്നു
പള്ളിക്കര: പുത്തൻ കുരിശിലും പള്ളിക്കരയിലും തീ പിടിത്തം. പുത്തൻകുരിശ് പഞ്ചായത്തിന് സമീപം അക്കേഷ്യ മരങ്ങൾക്കും അടിക്കാടിനും പുല്ലിനുമാണ് തീ പിടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പള്ളിക്കര ചിറ്റനാട് കോയിക്കര വടക്കൻ പാടത്തും തീപിടിച്ചു തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് പാടത്തെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്.
രണ്ട് സ്ഥലത്തും പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാർ, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ, വി.ജി. വിജിത്ത്കുമാർ, ആർ. രതീഷ്, വി.പി. ഗഫൂർ, എ.എം. സനൂപ്, കെ.എം. ബിബി എന്നിവർ ചേർന്ന് തീ അണച്ചു.


