നായ്ക്കളെ കൂട്ടത്തോടെ വീട്ടിൽ താമസിപ്പിച്ച സംഭവം; കലക്ടർക്ക് റിപ്പോർട്ട് നൽകി
text_fieldsപള്ളിക്കര: നായ്ക്കളെ വീട്ടിൽ കൂട്ടത്തോടെ വളർത്തുന്നതുമായി ബന്ധപ്പെട്ട പരാതി ഉയർന്നതോടെ റവന്യു വകുപ്പ് കലക്ടർക്ക് റിപ്പോർട്ട് നൽകി. പരിസരവാസികൾക്ക് പ്രയാസം നേരിടുന്നതായി ചൂണ്ടിക്കാട്ടി കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് വില്ലേജ് ഓഫിസർ ആലീസിന്റെ നേതൃത്വത്തിൽ റവന്യു വകുപ്പ് സ്ഥലം സന്ദർശിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി.
കുന്നത്തുനാട് പഞ്ചായത്തിലെ 10ാം വാർഡ് വെമ്പിള്ളിയിലാണ് ഇത്തരത്തിൽ വീട് വാടകക്കെടുത്ത് 30ലധികം നായ്ക്കളെ വളർത്തുന്നത്. പട്ടികളുടെ കൂട്ടത്തോടെയുള്ള കുര മൂലം പരിസരത്ത് താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ചില സമയങ്ങളിൽ അസഹനീയ ദുർഗന്ധമാണന്നും നാട്ടുകാർ പറയുന്നു.