30 ലക്ഷത്തിന്റെ മയക്കുമരുന്ന് കേസ്; ഒരാള്‍ കൂടി പിടിയില്‍
text_fieldsഅബ്ദു റൗഫ്
പെരുമ്പാവൂര്‍: 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. അസം നൗഗാവ് സ്വദേശി അബ്ദു റൗഫിനെയാണ് (35) പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വഷണ സംഘം പോഞ്ഞാശേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പോഞ്ഞാശേരിയില്‍ വെച്ച് 150 ഗ്രാം ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായിരുന്നു.
ഇതില്‍ ഹിബ്ജുന്‍ നഹാര്‍ എന്ന യുവതിയുടെ ഭര്‍ത്താവാണ് പിടിയിലായ അബ്ദു റൗഫ്. നാഗാലാന്‍ഡില്‍ നിന്ന് മയക്കുമരുന്ന് ട്രെയിനില്‍ കൊണ്ടുവന്ന് അബ്ദു റൗഫിനെ ഏല്‍പ്പിക്കും. അബ്ദു റൗഫാണ് ഇവിടെ വില്പന നടത്തിവന്നിരുന്നത്. ഇയാളെ കഴിഞ്ഞ മാര്‍ച്ചില്‍ 30ഗ്രാം ഹെറോയിനുമായി പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നു. ഒന്നര മാസം ജയിലില്‍ കഴിഞ്ഞു. ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇയാള്‍ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു.