Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2026 6:09 AM GMT Updated On
date_range 30 Jan 2026 6:09 AM GMTഒമ്പത് കിലോ കഞ്ചാവുമായി പിടിയിൽ
text_fieldscamera_alt
അരുണ കാത്തുന്
Listen to this Article
പെരുമ്പാവൂര്‍: കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയായ സ്ത്രീ പിടിയിൽ. വെസ്റ്റ് ബംഗാള്‍ സ്വദേശി അരുണ കാത്തുനാണ് (36) പിടിയിലായത്. ഇവരില്‍നിന്ന് ഒമ്പത് കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ചെറുവേലിക്കുന്നില്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിന്റെ മുറിയില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. താമസിക്കുന്നതിനോട് ചേര്‍ന്നുള്ള പഴയ പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുന്ന കമ്പനിയിലെ തൊഴിലാളിയാണ് അരുണ കാത്തുന്. നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച രാവിലെ എട്ടിന് പെരുമ്പാവൂര്‍ പൊലീസ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story


