ഏമ്പക്കോട് പദ്ധതി ഉദ്ഘാടനം ഇന്ന്
text_fieldsഏമ്പക്കോട് കുടിവെള്ള പദ്ധതിക്കായി നിര്‍മിച്ച മോട്ടോര്ഷെഡിന് സമീപം ജില്ലപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്
പെരുമ്പാവൂര്‍: വര്‍ഷങ്ങളായി അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജില്ലപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ വികസന ഫണ്ടിലെ 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഏമ്പക്കോട് കുടിവെള്ള പദ്ധതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കൂവപ്പടി പഞ്ചായത്തിലെ ആറാം വാര്‍ഡ് ഇലവുംതുരുത്ത്, പനങ്കുരുത്തോട്ടം പ്രദേശങ്ങളിലെ 40 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണെങ്കിലും കോടനാട് അഭയാരണ്യത്തിന്റെ സമീപത്തുള്ള ഈ പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെളളമാണ് ആശ്രയം. ഇതില്‍ മിക്കവാറും സമയങ്ങളില്‍ വെളളം കിട്ടാറില്ല. വേനക്കാലമാകുമ്പോള് മിക്കപ്പോഴും പണം കൊടുത്ത് ടാങ്കറുകളില്‍ വെള്ളം എത്തിക്കുയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പദ്ധതിക്ക് ആശയം രൂപം കൊണ്ടത്. പദ്ധതിക്ക് വേണ്ടി പഞ്ചായത്തംഗം സിനി എല്‍ദോയുടെ കുടുംബം സൗജന്യമായി വിട്ടു നല്കിയ സ്ഥലത്ത് കിണറും, ലിജു ചിറയത്ത് എന്ന വ്യക്തി നല്കിയ സ്ഥലത്ത് 10,000 ലിറ്റര്‍ സംഭരണശേഷിയുളള ടാങ്കും നിര്‍മിച്ചു.
ഇപ്പോള്‍ 40 വീടുകള്‍ക്കാണ് കനക്ഷന്‍ കൊടുത്തിട്ടുളളതെങ്കിലും 100 വീടുകള്‍ക്ക് വരെ കുടിവെള്ളം കൊടുക്കാന്‍ കഴിയുന്ന സംവിധാനത്തിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് ജില്ലപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് പറഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് ബെന്നി ബഹനാന് എം.പി നിര്‍വഹിക്കും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുഖ്യാതിയായിരിക്കും.


