Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_right10 കിലോ കഞ്ചാവുമായി...

10 കിലോ കഞ്ചാവുമായി നാല് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍

text_fields
bookmark_border
ganja seized
cancel
camera_alt

പ്ര​തി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍, പൗ​ള ദി​ഗ​ല്‍, ജി​മി ദി​ഗ​ല്‍, ര​ഞ്ജി​ത ദി​ഗ​ല്‍ എ​ന്നി​വ​ര്‍

പെ​രു​മ്പാ​വൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍ (43), പൗ​ള ദി​ഗ​ല്‍ (45), ജി​മി ദി​ഗ​ല്‍ (38), ര​ഞ്ജി​ത ദി​ഗ​ല്‍ (55) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗ​മാ​ണ് ഇ​വ​ര്‍ ആ​ലു​വ​യി​ല്‍ എ​ത്തി​യ​ത്. അ​വി​ടെ​നി​ന്ന് പെ​രു​മ്പാ​വൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്റ്റാ​ന്‍ഡി​ല്‍ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സീ​താ​റാ​മും പൗ​ളാ ദി​ഗ​ലും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഇ​വ​രു​ടെ ഭാ​ര്യ​മാ​രാ​ണ് പി​ടി​യി​ലാ​യ സ്ത്രീ​ക​ള്‍. ഒ​ഡീ​ഷ​യി​ല്‍ നി​ന്നും കി​ലോ​ക്ക് 3000 രൂ​പ​ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 25,000 രൂ​പ​ക്ക് വി​ല്‍പ്പ​ന ന​ട​ത്തി തി​രി​ച്ചു പോ​വു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.

മാ​സ​ത്തി​ല്‍ ഒ​ന്നോ ര​ണ്ടോ പ്രാ​വ​ശ്യം കേ​ര​ള​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി വ​ന്ന് വി​ല്‍പ്പ​ന ന​ട​ത്തി മ​ട​ങ്ങി പോ​കു​ന്ന​താ​യി​രു​ന്നു പ​തി​വ്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ല്‍ വാ​ട​ക വീ​ട് എ​ടു​ത്തി​രു​ന്നു. പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
TAGS:Ganja case interstate gang arrested with ganja Ernakulam News 
News Summary - Four interstate migrants arrested with 10 kg of ganja
Next Story