Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightPerumbavoorchevron_rightഹെറോയിനുമായി...

ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ
cancel

പെരുമ്പാവൂര്‍: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാമിനെയാണ് (34) 6.5 ഗ്രാം ഹെറോയിനുമായി പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പട്ടാമ്പിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ക്ക് മയക്കുമരുന്ന് കൊടുത്തവരെയും വാങ്ങുന്നവരെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ എ.എസ്.പി ഹാര്‍ദിക് മീണ, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി സി. ബിനു കുമാര്‍, എസ്.ഐമാരായ എം.വി. അരുണ്‍ ദേവ്, മാര്‍ട്ടിന്‍ ജോസഫ്, വിഷ്ണു മുരളി, എ.എല്‍. അര്‍ജുന്‍, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്‌സല്‍, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിന്‍ ജോയ്, സിബിന്‍ സണ്ണി, ഫാസില്‍, സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:localnews interstate worker eranakulam 
News Summary - Interstate worker arrested with heroin
Next Story